കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മക്കള്‍ ഇങ്ങനെയായാല്‍ പിന്നെ എന്ത് ചെയ്യും...?

  • By Soorya Chandran
Google Oneindia Malayalam News

ചെങ്ങന്നൂര്‍: ഒരായുഷ്‌കാലം മുഴുവന്‍ നീളുന്ന അധ്വാനം. അതുവഴി സമ്പാദിച്ച സ്വത്ത് വകകള്‍. ഇതെല്ലാം ഒരു നിമിഷം കൊണ്ട് നഷ്ടപ്പെട്ടാല്‍ ആരായാലും തകര്‍ന്നുപോകും. എന്നാല്‍ തന്റെ സമ്പാദ്യം മുഴുവന്‍ മക്കള്‍ തട്ടിയെടുത്താലോ...

സ്വത്തെല്ലാം സ്വന്തമാക്കിയതിന് ശേഷം മക്കള്‍ ഉപേക്ഷിച്ച ഒരു പിതാവിന്റെ നിരാശ അദ്ദേഹത്തെ ഒടുവില്‍ എത്തിച്ചത് റെയില്‍വേ ട്രാക്കിന് മുന്നില്‍... ജീവിതം അവസാനിപ്പിക്കാനുറച്ച ഇദ്ദേഹത്തെ ആര്‍പിഎഫുകാരാണ് രക്ഷപ്പെടുത്തിയത്.

Chengannur Railway Station

കഴിഞ്ഞ ദിവസം ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചായിരുന്നു സംഭവം. റാന്നി സ്വദേശിയായ ദിവാകരന്‍ എന്ന 84 വയസ്സുകാരന്‍ രണ്ട് തവണയാണ് ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചത്. രണ്ട് തവണയും രക്ഷിച്ചത് ആര്‍പിഎഫുകാര്‍ തന്നെ.

നവംബര്‍ 26 ന് വൈകീട്ട് മൂന്ന് മണിയോടെ പരശുറാം എക്‌സ്പ്രസ് ചെങ്ങന്നൂരിലെത്തിയപ്പോഴായിരുന്നു ആദ്യത്തെ ആത്മഹത്യാശ്രമം. ആര്‍പിഎഫുകാര്‍ പിടികൂടി പ്ലാറ്റ്‌മോില്‍ ഇരുത്തി. കാര്യങ്ങള്‍ അന്വേഷിച്ച് വരുമ്പോഴേക്കും അടുത്ത തീവണ്ടിയെത്തി. അപ്പോഴും ഇദ്ദേഹം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു.

ഇതോടെ കാര്യത്തിന്റെ ഗൗരവം പിടികിട്ടി. പിന്നെ പിടിച്ചിരുത്തി കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് മക്കളുടെ ക്രൂരത അറിഞ്ഞത്. കര്‍ഷകനായിരുന്നു ദിവാകരന്‍. മക്കള്‍ ഉപേക്ഷിപ്പോള്‍ റാന്നി പോലീസ് സ്‌റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നത്രെ. പക്ഷേ ഒരു നടപടിയും ഉണ്ടായില്ല.

എന്തായാലും ആര്‍പിഎഫുകാര്‍ ദിവാകരനെ ഉപേക്ഷിച്ചില്ല. ചെങ്ങന്നൂരിലെ സ്‌നേഹധാര എന്ന വയോജനകേന്ദ്രത്തില്‍ എത്തിച്ചു. റാന്നി പോലീസിനെ സംഭവത്തിന്റെ ഗുരുതരാവസ്ഥയും ബോധ്യപ്പെടുത്തി.

English summary
Father attempted to commit suicide after spawn abandon him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X