കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകന്‍ വണ്ടിയോടിച്ചു; ഗള്‍ഫിലുള്ള പിതാവിനെതിരെ കേസ്

  • By Gokul
Google Oneindia Malayalam News

കാസര്‍കോട്: മകന്‍ കാറോടിച്ചതിന് ഗള്‍ഫിലുള്ള പിതാവിന്റെ പേരില്‍ പോലീസ് കേസെടുത്തു. കാസര്‍ഗോഡ് ചൗക്കി കെ.എം മന്‍സിലില്‍ അബ്ദുള്‍ സത്താറി (44)റിനെതിരെയാണ് ട്രാഫിക് പോലീസ് കേസെടുത്തിരിക്കുന്നത്. സത്താറിന്റെ പതിനാലുകാരനായ മകന്‍ സ്വിഫ്റ്റ് കാറുമായി പോകുമ്പോള്‍ പോലീസിന്റെ പിടിയിലകപ്പെടുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്നതിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദ്ദേശമുണ്ട്. കഴിഞ്ഞദിവസം പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് സത്താറിന്റെ മകന്‍ പിടിയിലാകുന്നത്. കള്ളം പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രായപൂര്‍ത്തിയായില്ലെന്ന് മനസിലായതോടെ പോലീസ് പിതാവിന്റെ പേരില്‍ കേസെടുത്തു.

suzuki-swift

പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചാല്‍ രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ വകുപ്പുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്. അടുത്തിടെ മൈനറായവര്‍ ഓടിച്ച വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവാണ്. ചെറു പ്രായത്തില്‍ തന്നെ കൈയ്യില്‍ കിട്ടുന്ന കാറും ബൈക്കും അമിതവേഗതയിലോടിച്ച് കൈയ്യടിവാങ്ങാന്‍ ശ്രമിക്കുന്നവരാണ് അപകടത്തില്‍ പെടുന്നവരില്‍ ഏറെയും.

തൊട്ടു മുന്‍പുള്ള ദിവസവും വാഹന പരിശോധനയ്ക്കിടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഡ്രൈവര്‍മാര്‍ ബൈക്കുമായി പിടിയിലായിരുന്നു. അവരുടെ രക്ഷിതാവിനെതിരെയും കേസെടുത്തിട്ടുണ്ട്. പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് നിയമവിരുദ്ധമായി വാഹനമോടിക്കുന്നവരില്‍ ഭൂരിഭാഗവുമെന്ന് പോലീസ് പറഞ്ഞു.

English summary
Father charged for allowing minor son drive car
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X