കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാത്തിമയുടെ രാത്രി യാത്രയല്ല കൊലപാതകത്തിനിടയാക്കിയത്

  • By Meera Balan
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂരില്‍ നിര്‍ത്തിയിട്ട തീവണ്ടിയില്‍ സ്ത്രീയെ തീയിട്ടു കൊന്ന സംഭവം ആസൂത്രിമാണന്ന് പൊലീസ് സംശയിക്കുന്നു. ഫാത്തിമയുടേത് സദാരചാര കൊലപാതകമാണെന്ന ചില പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. ഇവരുടെ രാത്രിയാത്രകളാണ് കൊലപാതകത്തിനിടയാക്കിയതെന്നായിരുന്നു പ്രചാരണം. തന്നെ ഒരു യുവാവ് പിന്തുടരുന്നതായി ഫാത്തിമ പൊലീസിന് മൊഴി നല്‍കി.

20-22 വയസുള്ള യുവാവാണ് ഫാത്തിമയെ ആക്രമിച്ചതെന്നാണ് കരുതുന്നത്. ഇരുവരും തമ്മില്‍ മുന്‍ പരിചയം ഉണ്ടായിരിയ്ക്കാം എന്നും പൊലീസ് സംശയിക്കുന്നു. പ്രതിയുടെ രേഖാചിത്രം പുറത്ത് വിട്ടെങ്കിലും ഇതുവരെയും അക്രമിയെ തിരിച്ചറിയാന്‍ തക്ക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

Crime

ഒന്നാം പ്ളാറ്റ്‌ഫോമില്‍ വച്ചാണ് ഫാത്തിമ ആക്രമിയ്ക്കപ്പെട്ടത്. ഇതിന് ശേഷം മൂന്നാമത്തെ പഌറ്റ് ഫോമില്‍ യുവാവിനെ കണ്ടവരുണ്ട്. പോക്കറ്റടിക്കാരനെന്ന് സംശയിച്ച് ചോദ്യം ചെയ്യാന്‍ ശ്രമിയ്ക്കുന്നതിനിടെ ഇയാള്‍ ഓടി മറഞ്ഞു. ഫാത്തിമയുടെ പതിവ് രാത്രിയാത്രകളില്‍ എതിര്‍പ്പുള്ള ചിലരാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രചാരണമുണ്ടായിരുന്നു.

ഫാത്തിമ ഉള്‍പ്പെട്ട കഞ്ചാവ് കേസുമായി സംഭവത്തിന് ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്. കോഴിക്കോട് കണ്ണൂര്‍ റൂട്ടില്‍ രാത്രി ട്രെയിനുകളില്‍ സ്ഥിരം യാത്രക്കാരിയായിരുന്നു ഫാത്തമ. തിങ്കളാഴ്ചയാണ് ഇവര്‍ക്ക് പൊള്ളലേറ്റത്. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കൊളെജ് ആശുപത്രിയിലെത്തിയ്ക്കുകയും അവിടെ വച്ച് മരിയ്ക്കുകയുമായിരുന്നു.

English summary
Police said that Fathima is not a victim of moral policing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X