കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫസൽ വധക്കേസ്; മൊഴിയും ഫോൺസംഭാഷവും പരസ്പര വിരുദ്ധം, പരിശോധനയ്ക്ക് വിടും!

  • By Akshay
Google Oneindia Malayalam News

കണ്ണൂർ: ഫസൽ വധക്കേസിൽ പോലീസിന് സുബീഷ് നൽകിയ മൊഴിയും ഫോൺ സംഭാഷണത്തിൽ ആർഎസ്എസ് നേതാവിനോട് പറഞ്ഞതും പരസ്പരം വിരുദ്ധം. ഫസലിനെ വെട്ടിയിട്ടില്ലെന്നാണ് സുബീഷ് പോലീസിന് മൊഴി നൽകിയത്. എന്നാൽ ഫോൺ സംഭാഷണത്തിൽ താനാണ് വെട്ടിയതെന്നാണ് പറയുന്നത്. ഫസലിനെ കൊലപ്പെടുത്തുമ്പോള്‍ താനാണ് ബൈക്ക് ഓടിച്ചിരുന്നതെന്നും കൂടെയുള്ളവരാണ് ഫസലിനെ വെട്ടിയതെന്നുമായിരുന്നു സുബീഷ് പോലീസിന് നൽകിയ മൊഴിയിലുണ്ടായിരുന്നത്.

ഫോണ്‍ സംഭാഷണം തന്‍റേതല്ലെന്ന് സുബീഷ് വ്യക്തമാക്കിയതോടെ രേഖകള്‍ ശബ്ദപരിശോധനക്ക് വിടാന്‍ തയാറെടുക്കുകയാണ്. കൊലപാതകത്തിന് ശേഷം ആയുധം ഉപേക്ഷിച്ചതിലും വൈരുധ്യങ്ങളായ വെളിപ്പെടുത്തലാണ് സുബീഷ് നടത്തിയത്. ഫോണ്‍ സംഭാഷണത്തില്‍ നിന്ന് വ്യത്യസ്തമായി പോലീസിനോട് സുബീഷ് മനപൂര്‍വം മൊഴി മാറ്റിയതാണന്ന നിഗമനത്തിലാണ് പോലീസ്.

Kannur

ഫോണ്‍ സംഭാഷണം സുബീഷ് നിഷേധിച്ചതോടെ സുബീഷിനെ പ്രതിചേര്‍ത്ത പവിത്രന്‍ കൊലക്കേസില്‍ ഉള്‍പ്പെടുത്തി സുബീഷിന്റെ ശബ്ദം പരിശോധനയ്ക്ക് വിടാനുള്ള നീക്കവും പോലീസ് തുടങ്ങി. മൊഴിയും ഫോൺ സംഭാഷണവും സിബിഐക്ക് ലഭിച്ചിട്ടുണ്ട്. പക്ഷേ ഇതൊന്നും ഫസൽവധക്കേസ് പുനരന്വേഷിക്കാനുള്ള തെളിവല്ലെന്നാണ് സിബിഐയുടെ നിലപാട്.

English summary
Fazal murder case; Contradiction in Subeesh reveals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X