കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടർമാർ അനാവശ്യമായി ലീവ് എടുക്കരുത്; ഇത്തരക്കാർ സർവ്വീസിൽ തുടരരുതെന്ന് മന്ത്രി!!

  • By Akshay
Google Oneindia Malayalam News

കോഴിക്കോട്: അനാവശ്യമായി ലീവ് എടുക്കുന്ന ഡോക്ടർമാർക്കെതിരെ താക്കീതുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. നേരത്തെ ഒപി അവസാനിപ്പിക്കുകയും, അനാവശ്യമായ അവധികള്‍ എടുക്കുകയും ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലയിലെ പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

സംസ്ഥാനത്ത് പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് ആരോഗ്യ മന്ത്രിയുടെ താക്കീത്. സര്‍ക്കാര്‍ ആശുപത്രികളെല്ലാം ഇത്തരത്തിലാണെന്ന് ഇതിന് അര്‍ഥമില്ല. നിലവില്‍ ആശുപത്രിയിലെ ഡോക്ടര്‍മാരടക്കമുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ ത്യാഗപൂര്‍ണമാണെന്നും മന്ത്രി പറഞ്ഞു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് താല്‍ക്കാലികമായി ഡോക്ടര്‍മാരെയും നഴ്‌സുമാരെയും നിയമിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

KK Shylaja

ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു. കൊതുകു നിവാരണത്തിനും പരിശോധനയ്ക്കുമായി ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളില്‍ പരിശോധന നടത്തുന്നുണ്ട് വിട്ടു പോയ ഇടങ്ങള്‍ ഉണ്ടെങ്കില്‍ ആവശ്യപ്പെട്ടാല്‍ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ മുഴുവവന്‍ സമയ ചികിത്സ ഉറപ്പുവരുത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

English summary
Fever threat in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X