കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആര്‍ടിസി കേരളത്തിന്? കര്‍ണാടക പേര് മാറ്റുമോ?

Google Oneindia Malayalam News

കൊച്ചി: കെ ആസ് ആര്‍ ടി സി എന്ന പേരിന് വേണ്ടിയുള്ള അവകാശത്തര്‍ക്കത്തില്‍ കേരളത്തിന് വിജയസാധ്യതയെന്ന് വിദഗ്ധര്‍ പറയുന്നു. അതിര്‍ത്തി സംസ്ഥാനമായ കര്‍ണാടകവുമായിട്ടാണ് കേരളം കെ ആസ് ആര്‍ ടി സി എന്ന പേരിന് വേണ്ടി പോരാടുന്നത്. രണ്ട് സംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കത്തില്‍ പേറ്റന്റ് ഡിസൈന്‍ ആന്‍ഡ് ട്രേഡ്മാര്‍ക്ക് കണ്‍ട്രോളര്‍ ജനറല്‍ കേരളത്തിന് അനുകൂലമായി വിധി പറഞ്ഞേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

2013 ജനുവരിയില്‍ കെ എസ് ആര്‍ ടി സി എന്ന പേര് കര്‍ണാടകം രജിസ്റ്റര്‍ ചെയ്തതോടെയാണ് തര്‍ക്കങ്ങള്‍ തുടങ്ങിയത്. തങ്ങളുടെ റോഡ് ട്രാന്‍സ്‌പോര്‍ട്ടിന് മാത്രമായി ഈ പേര് അനുവദിക്കണമെന്നാണ് കര്‍ണാടകയുടെ ആവശ്യം. ഈ ആവശ്യം അനുവദിച്ച് കിട്ടിയാല്‍ കേരളത്തിന് പിന്നീട് കെ എസ് ആര്‍ ടി സി എന്ന പേര് ഉപയോഗിക്കാന്‍ പറ്റില്ല. നിലവില്‍ കേരളത്തിന്റെയും കര്‍ണാടകയുടെയും പൊതു ഗതാഗത സര്‍വ്വീസിന് കെ എസ് ആര്‍ ടി സി എന്നാണ് പേര്.

ksrtc

ഈ വിഷയത്തില്‍ കേരളത്തിന്റെ വാദം ലളിതവും വസ്തുതകള്‍ക്ക് നിരക്കുന്നതുമാണ് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. 1965 ലാണ് കേരളം കെ എസ് ആര്‍ ടി സി സര്‍വ്വീസുകള്‍ തുടങ്ങിയത്. എന്നാല്‍ കര്‍ണാടകമാകട്ടെ ഇത് കഴിഞ്ഞ് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം, 1974 ലാണ് കെ എസ് ആര്‍ ടി സി എന്ന പേരില്‍ സര്‍വ്വീസ് തുടങ്ങിയത്. നിലവിലെ നിയമപ്രകാരം കേരളത്തിന്റെ വാദം അംഗീകരിക്കപ്പെടാനാണ് സാധ്യത.

English summary
According to reports, Kerala may be able to retain the trademark name KSRTC.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X