കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടന്‍ സത്താര്‍ അറസ്റ്റില്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: പ്രമുഖ സിനിമ-സീരിയല്‍ നടന്‍ സത്താറിനെ പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് കേസിലാണ് സത്താറിനെ അറസ്റ്റ് ചെയ്തത്. കോടതിയുടെ സമണ്‍സ് കൈപ്പറ്റാതെ മുങ്ങി നടക്കുകയായിരുന്നു സത്താര്‍ എന്നാണ് വിവരം.

2008 ല്‍ ആണ് അറസ്റ്റിന് ആസ്പദമായ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഡയറക്ട് മാര്‍ക്കറ്റിംഗ് സ്ഥാപനം തുടങ്ങി നാട്ടുകാരില്‍ നിന്ന് പണം തട്ടിയെടുത്ത് മുങ്ങി എന്നാണ് കേസ്. രണ്ട് തവണ കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടും സത്താര്‍ ഹാജരാകാന്‍ തയ്യാറായില്ലത്രെ.

എന്തായാലും സിനിമയിലും സീരിയലിലും തിളങ്ങി നിന്ന സത്താര്‍ ഇനി കുറച്ച് ദിവസം ജയിലഴി എണ്ണും. കോടതി ഇദ്ദേഹത്തെ റിമാന്‍ഡ് ചെയ്തിരിയ്ക്കുകയാണ്.

സിനിമാ താരം

സിനിമാ താരം

പഴയകാല സിനിമാതാരമാണ് സത്താര്‍. 1980 കളിലും 90 കളിലും മലയാളി സിനിമയിലെ അവിഭാജ്യ ഘടകമായിരുന്നു സത്താര്‍.

വില്ലന്‍ വേഷങ്ങള്‍

വില്ലന്‍ വേഷങ്ങള്‍

ഒരു കാലഘട്ടത്തില്‍ മലയാള സിനിമയില്‍ വില്ലന്‍ വേഷത്തില്‍ തിളങ്ങി നിന്ന സത്താര്‍ 2000 ന് ശേഷം സിനിമയില്‍ അത്ര സജീവമല്ല.

സീരിയലുകളില്‍ സജീവം

സീരിയലുകളില്‍ സജീവം

സിനിമയില്‍ നിന്ന് വിട്ട് നിന്നെങ്കിലും സീരിയിലുകളില്‍ സജീവമായിരുന്നു അദ്ദേഹം. കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടനാണ്.

ജയഭാരതിയുടെ ഭര്‍ത്താവ്

ജയഭാരതിയുടെ ഭര്‍ത്താവ്

ഒരുകാലത്ത് മലയാളസിനിമയുടെ സ്വപ്‌ന സ്വന്ദരി ആയിരുന്ന ജയഭാരതിയുടെ മുന്‍ ഭര്‍ത്താവാണ് സത്താര്‍. ജയഭാരതിയുടേയും സത്താറിന്റേയും മകനായ ക്രിഷ സത്താര്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.

തട്ടിപ്പ് കേസ്

തട്ടിപ്പ് കേസ്

2008 ല്‍ ആണ് വര്‍ക്കല പോലീസ് സത്താറിനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുക്കുന്നത്.

ഇന്‍ഫോവിഷന്‍

ഇന്‍ഫോവിഷന്‍

2007 ല്‍ ആണ് സത്താര്‍ ചെയര്‍മാന്‍ ആയി ഇന്‍ഫോവിഷന്‍ എന്ന പേരില്‍ ഇലക്ട്രോണിക് സാധനങ്ങളും ഗൃഹോപകരണങ്ങളും ഡയറക്ട് മാര്‍ക്കറ്റിംഗ് വഴി വില്‍ക്കുന്ന സ്ഥാപനം തുടങ്ങിയത്. ഇതിന്റെ പേരില്‍ ആളുകളില്‍ നിന്ന് പിരിച്ചെടുത്ത പണം തിരിച്ച് കിട്ടിയില്ലെന്നായിരുന്നു പരാതി.

സത്താര്‍ മാത്രമല്ല

സത്താര്‍ മാത്രമല്ല

സത്താര്‍ ആയിരുന്നു സ്ഥാപനത്തിന്റെ ചെയര്‍മാന്‍. സിദ്ദിഖ് അന്‍വര്‍ മാനേജിംഗ് ഡയറക്ടറും, നവാസ്, നാസര്‍ എന്നിവര്‍ പാര്‍ട്ണര്‍മാരും ആയിരുന്നു.

സമണ്‍സ് കൈപ്പറ്റിയില്ല

സമണ്‍സ് കൈപ്പറ്റിയില്ല

രണ്ട് തവണയാണ് ഈ കേസില്‍ കോടതി സത്താറിന് സമണ്‍സ് അയച്ചത്. എന്നാല്‍ രണ്ട് തവണയും കൈപ്പറ്റാതെ മുങ്ങി.

അറസ്റ്റ് കൊടുങ്ങല്ലൂരില്‍

അറസ്റ്റ് കൊടുങ്ങല്ലൂരില്‍

കൊടുങ്ങല്ലൂരിനടുത്ത് ശാന്തിപുരത്തെ വീട്ടില്‍ വച്ചാണ് കഴിഞ്ഞ ദിവസം രാവിലെ സത്താറിനെ അറസ്റ്റ് ചെയ്തത്.

പോലീസ് വിമര്‍ശനം

പോലീസ് വിമര്‍ശനം

രണ്ട് തവണ സമന്‍സ് അയച്ചിട്ടും കൈപ്പറ്റാത്ത സത്താറിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ വൈകിയതില്‍ കോടതി പോലീസിനെ വിമര്‍ശിച്ചു.

English summary
Cinema Serial Actor Abdul Sathar arrested for cheating case at Kodungallur. He was the Chairman of a direct marketing firm.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X