കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന ഖജനാവില്‍ 700 കോടി രൂപമാത്രമാണുള്ളതെന്ന് ധനമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: കടമെടുക്കാതെ പുതിയ സര്‍ക്കാറിന് മുന്നോട്ട് പോകാനാവില്ലെന്നും ഖജനാവില്‍ ആകെയുള്ളത് 700കോടി രൂപ മാത്രമാണെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. നിലവിലെ അവസ്ഥയില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക നില ശരിയായ നിലയില്‍ എത്താന്‍ മൂന്ന് വര്‍ഷം വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കഴിഞ്ഞ ദിവസം തന്നെ ധനവകുപ്പ് വിലയിരുത്തിയിരുന്നു. ഉടന്‍ തീര്‍ത്തുകൊടുക്കേണ്ട ബാധ്യത മാത്രം ആറായിരം കോടിയുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പണമില്ലാത്തതിനാള്‍ ചെലവുകള്‍ മാറ്റിവെച്ചതാണ് പ്രതിസന്ധിക്ക് കാരണം.

Thomas Issac

ഖജനാവ് ഓവര്‍ഡ്രാഫ്റ്റില്‍ ആകുന്നത് ഒഴിവാക്കാന്‍ കഴിഞ്ഞ സ്മ്പത്തിക വര്‍ഷം വകുപ്പുകളുടെ പദ്ധതികളില്‍ പലതിനും പണം നല്‍കിയിരുന്നില്ല. മാര്‍ച്ച് മാസത്തെ ചിലവുകള്‍ക്കായി പല ക്ഷേമനിധികളില്‍നിന്നായി 1150 കോടി രൂപ സര്‍ക്കാര്‍ കടമെടുത്തിരുന്നു. ഇതൊക്കെ ചേര്‍ത്താണ് ആറായിരം കോടി ബാധ്യത വരുന്നത്. എന്നാല്‍ സാധാരണക്കാരെ ബാധിക്കുന്ന ഒരു വിഷയത്തിലും കുറവ് വരാതെ നോക്കുമെന്ന് തോമസ് ഐസക്ക് പറഞ്ഞു.

English summary
Finance Minister Thomas Issac speaks on financial crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X