കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീഗോളം വീണ്ടും എത്തുമെന്ന് മുന്നറിയിപ്പ്

  • By Aswathi
Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാത്രി കണ്ട തീഗോളം വീണ്ടും എത്താന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മേയ് മാസത്തിന് മുമ്പ് സമാന പ്രതിഭാസം വീണ്ടും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞന്‍ പറയുന്നത്.

അതേ സമയം കഴിഞ്ഞ ദിവസം ആകാശത്ത് കണ്ട തീഗോളത്തെ സംബന്ധിച്ചുള്ള സ്ഥിരീകരണം ഇനിയുമായില്ല. ഇന്നലെ (28-02-2015) സമാന രീതിയില്‍ ജ്വലിയ്ക്കുന്ന എന്തോ വസ്തു വീണ്ടും ആകാശത്ത് കണ്ടതായി എറണാകുളത്തുനിന്ന് റിപ്പോര്‍ട്ടുകളുണ്ട്.

fireball

ബഹിരാകാശത്തെ ഉപഗ്രഹ, റോക്കറ്റ് അവശിഷ്ടങ്ങള്‍ ഭൂമിയിലേക്കു പതിക്കുന്നതാണിതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. പക്ഷെ ഇതിന് സ്ഥിരീകരണമൊന്നുമില്ല. മൂവായിരം ഉപഗ്രഹങ്ങളാണു ബഹിരാകാശത്തുള്ളത്. ഇതില്‍ 1,071 എണ്ണം മാത്രമാണു പ്രവര്‍ത്തിക്കുന്നത്.

അഞ്ചു മുതല്‍ പത്തുവര്‍ഷം വരെയാണ് ഒരോ ഉപഗ്രഹത്തിന്റെയും ആയുസ്. ഉപയോഗശൂന്യമാകുന്നവയെ തിരികെ ഭൂമിയിലെത്തിക്കാന്‍ മാര്‍ഗങ്ങളൊന്നുമില്ല. ഇത്തരം ഉപഗ്രഹാവശിഷ്ടങ്ങളും റോക്കറ്റുകളുടെ അവശിഷ്ടങ്ങളും ഭൂമിയില്‍ പതിക്കാന്‍ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ വിശദീകരിയ്ക്കുന്നു.

തീഗോളത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചാല്‍ അടുത്തുള്ള വില്ലേജ് ഓഫീസിലോ പൊലീസ് സ്റ്റഷനിലോ ദുരന്തനിവാരണ അഥോറിട്ടിയേയോ അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം തീഗോളം വീണു തീപിടിച്ച ആലുവ കരുമാലൂരില്‍ വിദഗ്ധസംഘം പരിശോധന നടത്തി. ഇവിടെ തീപിടിച്ചിടത്ത് അവശേഷിച്ച ചാരത്തില്‍ വെളുത്തു തിളക്കമുള്ള ക്രിസ്റ്റലുകള്‍ കണ്ടെത്തി.

English summary
Fireball will come again on sky said officials
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X