കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹജ്ജ് യാത്രയിൽ തുടക്കത്തിലേ കല്ലുകടി! കേരളത്തിൽ നിന്നുള്ള ഹാജിമാരുടെ ആദ്യ സംഘം യാത്രതിരിച്ചു...

ഞായറാഴ്ച മാത്രം 900 തീർത്ഥാടകരാണ് നെടുമ്പാശേരിയിൽ നിന്നും മക്കയിലേക്ക് പോകുന്നത്.

  • By ഡെന്നീസ്
Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്ത് നിന്നുള്ള ഹജ്ജ് തീർത്ഥാടകരുടെ ആദ്യ സംഘം യാത്രതിരിച്ചു. ഞായറാഴ്ച രാവിലെ 7.30ന് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുമാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള 300 പേരുടെ ആദ്യ സംഘം മക്കയിലേക്ക് യാത്രതിരിച്ചത്.

പെരുമ്പാവൂരിലെ ബംഗാളി ക്വാർട്ടേഴ്സുകളിൽ പെൺവാണിഭം!ഭാര്യമാരെന്ന പേരിൽ കൂടെതാമസിപ്പിക്കുന്ന സ്ത്രീകളെ...പെരുമ്പാവൂരിലെ ബംഗാളി ക്വാർട്ടേഴ്സുകളിൽ പെൺവാണിഭം!ഭാര്യമാരെന്ന പേരിൽ കൂടെതാമസിപ്പിക്കുന്ന സ്ത്രീകളെ...

പള്ളിദർസിൽ നിന്നും വീട്ടിലെത്തിയ മകൻ കണ്ടത് ഉമ്മയുടെ മൃതദേഹം! ദിവസങ്ങളോളം പഴക്കം! സംഭവം കാസർകോട്..പള്ളിദർസിൽ നിന്നും വീട്ടിലെത്തിയ മകൻ കണ്ടത് ഉമ്മയുടെ മൃതദേഹം! ദിവസങ്ങളോളം പഴക്കം! സംഭവം കാസർകോട്..

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെടി ജലീൽ ആദ്യ വിമാനം ഫ്ലാഗ് ഓഫ് ചെയ്തു. ഇടി മുഹമ്മദ് ബഷീർ എംപി, അൻവർ സാദത്ത് എംഎൽഎ തുടങ്ങിയവരും ഹാജിമാരെ യാത്രയാക്കാൻ എത്തിയിരുന്നു. ഞായറാഴ്ച മാത്രം 900 തീർത്ഥാടകരാണ് നെടുമ്പാശേരിയിൽ നിന്നും മക്കയിലേക്ക് പോകുന്നത്.

haj

രാവിലെ 6.30ന് പുറപ്പെടേണ്ട ആദ്യ വിമാനം ഒരു മണിക്കൂറിലേറെ വൈകിയാണ് പുറപ്പെട്ടത്. അഞ്ചു മണിക്ക് റൺവേയിലെത്തേണ്ട സൗദി എയർലൈൻസ് വിമാനം ആറ് മണിക്കാണ് എത്തിയത്. 300 പേരടങ്ങുന്ന ആദ്യ സംഘത്തിൽ 139 പുരുഷന്മാരും 161 സ്ത്രീകളുമാണുള്ളത്.‌

അമിത് ഷായെ കുമ്മനം അസ്സലായി പറ്റിച്ചു?മെഡിക്കൽ കോഴ അന്വേഷണ റിപ്പോർട്ടിൽ വെട്ടലും തിരുത്തലും...അമിത് ഷായെ കുമ്മനം അസ്സലായി പറ്റിച്ചു?മെഡിക്കൽ കോഴ അന്വേഷണ റിപ്പോർട്ടിൽ വെട്ടലും തിരുത്തലും...

ഞായറാഴ്ച രാവിലെ 11.30നും വൈകീട്ട് 5.45നുമാണ് സൗദി എയർലൈൻസിന്റെ അടുത്ത വിമാനങ്ങൾ ഹാജിമാരെയും വഹിച്ച് പുറപ്പെടുക. ഹാജിമാർക്കായി ഇത്തവണ മെച്ചപ്പെട്ട സൗകര്യങ്ങളാണ് സംസ്ഥാന സർക്കാരും ഹജ്ജ് കമ്മിറ്റിയും ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രി കെടി ജലീൽ പറഞ്ഞു. നെടുമ്പാശേരിയിൽ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള ഹജ്ജ് ഹൗസിൽ തീർത്ഥാടകർക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

English summary
first batch of haj pilgrims from kerala leaves for saudi arabia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X