കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടിമരത്തില്‍ ദ്രാവകമൊഴിച്ചു, വിശ്വാസത്തിന്റെ ഭാഗമായി, അറസ്റ്റിലായത് ആന്ധ്രാ സ്വദേശികള്‍

സന്നിധാനത്തെ കൊടിമരത്തില്‍ ദ്രാവകമൊഴിച്ചുവെന്ന് പിടിയിലായവരുടെ മൊഴി. നവധാന്യത്തോടൊപ്പം പാദരസം ഒഴിച്ചെന്ന് പിടിയിലായവരുടെ മൊഴി.

  • By Akhila
Google Oneindia Malayalam News

ശബരിമല: സന്നിധാനത്തെ കൊടിമരത്തില്‍ ദ്രാവകമൊഴിച്ചുവെന്ന് പിടിയിലായവരുടെ മൊഴി. നവധാന്യത്തോടൊപ്പം പാദരസം ഒഴിച്ചെന്ന് പിടിയിലായവരുടെ മൊഴി. വിശ്വാസത്തിന്റെ ഭാഗമായാണ് ചെയ്തതെന്നും പറഞ്ഞു. ആന്ധ്രാപ്രദേശിലെ പ്രദേശിലെ വിജയവാഡയില്‍ നിന്നുള്ള അഞ്ചു പേരെയാണ് കസ്റ്റഡിയില്‍ എടുത്തത്.

ഇവരെ പമ്പ പോലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്ത് വരികയാണ്. പുതുതായി നിര്‍മ്മിച്ച കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയിലാണ് ദ്രാവകം ഒഴിച്ചത്. 60നും 65നും ഇടയില്‍ പ്രായമുള്ള ഒരാള്‍ പഞ്ചവര്‍ഗത്തറയില്‍ ദ്രാവകം ഒഴിക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങളെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആന്ധ്ര സ്വദേശികളെ കസ്റ്റഡിയില്‍ എടുത്തത്.

sabarimala-5

പമ്പ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തിയ ഇവരെ ഗാര്‍ഡുമാരാണ് ദേവസ്വം ജീവനക്കാരെ അറിയിച്ചത്. തുടര്‍ന്ന് പോലീസ് എത്തി സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഈ കൂട്ടത്തിലൊരാള്‍ കഴിഞ്ഞ ദിവസം കൊടിമരത്തില്‍ കയറാന്‍ ശ്രമിച്ചതായും ദൃക്‌സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. പ്രതികളെ സ്ഥിരീകരിച്ചതിന് ശേഷം പൊതുമുതല്‍ നശിപ്പിച്ചതിനും മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിനടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു.

English summary
Five person arrest in Sabarimala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X