കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി ജയരാജനെ ആഭ്യന്തര മന്ത്രിയാക്കി അമ്പാടിമുക്ക് സഖാക്കളുടെ ഫ്‌ലക്‌സ്

Google Oneindia Malayalam News

കണ്ണൂര്‍: പി ജയരാജനെ ശ്രീകൃഷ്ണനായും പിണറായി വിജയനെ അര്‍ജ്ജുനനായും ചിത്രീകരിയ്ക്കുന്ന ഫ്‌ലക്‌സ്‌ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത് കണ്ണൂര്‍ അമ്പാടിമുക്ക് എന്ന് പറയുന്ന സ്ഥലത്തായിരുന്നു. പിണറായി വിജയന്‍ നയിയ്ക്കുന്ന നവകേരള യാത്രയ്ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടായിരുന്നു ആ ഫ്‌ലക്‌സ് ബോര്‍ഡ്. അന്നത് വലിയ വിവാദവും സൃഷ്ടിച്ചിരുന്നു.

ഇപ്പോഴിതാ വിവാദം സൃഷ്ടിയ്ക്കാന്‍ പുത്തന്‍ ഫ്‌ലക്‌സുമായി അമ്പാടിമുക്കുകാര്‍ രംഗത്തെത്തിയിരിയ്ക്കുന്നു. ഈ ഫ്‌ലക്‌സ് ബോര്‍ഡില്‍ പി ജയരാജനെ ആഭ്യന്ത്ര മന്ത്രി ആയിട്ടാണ് ചിത്രീകരിച്ചിരിയ്ക്കുന്നത്.

Jayarajan Flex

'ശക്തനായ രാജാവിന് ശക്തനായ സൈന്യാധിപന്‍. ശക്തനായ മുഖ്യമന്ത്രിയ്ക്ക് ശക്തനായ ആഭ്യന്ത്ര മന്ത്രി. ആഭ്യന്ത്ര മന്ത്രി പി ജയരാജന്‍ സല്യൂട്ട് സ്വീകരിയ്ക്കുന്നു.'- അമ്പാടിമുക്കില്‍ പ്രത്യക്ഷപ്പെട്ട ഫ്‌ലക്‌സ് ബോര്‍ഡിലെ വാചകങ്ങള്‍ ഇങ്ങനെയാണ്.

പി ജയരാജന്‍ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിയ്ക്കുന്നതിന്റെ ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണ് ഫ്‌ലക്‌സില്‍ ഉപയോഗിച്ചിരിയ്ക്കുന്നത്. അടിയില്‍ 'അമ്പാടിമുക്ക് സഖാക്കള്‍' എന്നും എഴുതിയിട്ടുണ്ട്.

പി ജയരാജനെ പോലെയുള്ള ഒരാളാണ് കേരളത്തിന്റെ ആഭ്യന്തരമന്ത്രി ആകേണ്ടതെന്നാണ് ഇവര്‍ പറയുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിയ്ക്കാന്‍ സിപിഎമ്മില്‍ ഇഷ്ടം പെലെ ആളുകളുണ്ട്, എന്നാല്‍ ആഭ്യന്തര മന്ത്രിയാകാന്‍ യോഗ്യനായി പി ജയരാജന്‍ മാത്രമേ ഉള്ളൂ എന്നാണ് ഇവര്‍ പറയുന്നത്.

ബിജെപി-ആര്‍എസ്എസ് സംഘടനകളില്‍ നിന്ന് സിപിഎമ്മിലേയ്ക്ക് വന്ന ഒട്ടേറെ പേരുള്ള സ്ഥലമാണ് അമ്പാടിമുക്ക്. കഴിഞ്ഞ തവണത്തെ ഫ്‌ലക്‌സ് ബോര്‍ഡിനെ കുറിച്ച് സിപിഎമ്മുകാര്‍ ഉയര്‍ത്തിയ ന്യായവും ഇതായിരുന്നു.

English summary
Flex Board picturising P Jayarajan as Home Minister of Kerala appeared in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X