മണിയാശാന് പ്രധാനം അതിരപ്പള്ളി തന്നെ... വനം നശിപ്പിച്ചിട്ടായാലും നടപ്പാക്കും!!! പാര്‍ട്ടിയുടെ ആഗ്രഹം?

വനം നശിക്കുന്നതായുള്ള പരാതി ഗൗരവമുള്ളതല്ല. അതിനേക്കാള്‍ പ്രാധാന്യം വൈദ്യുതിക്കാണെന്നും മന്ത്രി പറഞ്ഞു.

  • Updated:
  • By: Akshay
Subscribe to Oneindia Malayalam

തൃശ്ശൂര്‍: വനം നഷ്ടപ്പെടുന്നത് വലിയ കാര്യമൊന്നുമല്ലെന്ന് വെദ്യുതി മന്ത്രി എംഎം മണി. അതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് പ്രതികരിക്കുന്നതിനിടയിലാണ് മന്ത്രിയുടെ പരാമര്‍ശം. വൈദ്യുതിയാണ് പ്രധാനമെന്നും സമവായത്തിലൂടെ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതിരപ്പള്ളി പദ്ധതിയില്‍ നിന്ന് പിറകോട്ടില്ല. എന്നാല്‍ പദ്ധതി നടപ്പിലാക്കണമെന്ന നിര്‍ബന്ധബുദ്ധിയും സര്‍ക്കാരിനില്ലെന്നും അദ്ദേഹം പറഞ്ഞു. വനം നശിക്കുന്നതായുള്ള പരാതി ഗൗരവമുള്ളതല്ല. അതിനേക്കാള്‍ പ്രാധാന്യം വൈദ്യുതിക്കാണെന്നും മന്ത്രി പറഞ്ഞു.

തന്റേയും പാര്‍ട്ടിയുടേയും ആഗ്രഹം

അതിരപ്പിള്ളി നടപ്പിലാകണമെന്നാണ് സിപിഎമ്മിന്റേയും തന്റേയും ആഗ്രഹം. മുന്നണിയിലുള്ള മറ്റ് പാര്‍ട്ടികള്‍ ഇതിനെ കുറിച്ച് പുനരാലോചിക്കണമെന്നും മന്ത്രി മണി ആവശ്യപ്പെട്ടു.

 

ആശയങ്ങളോടുള്ള എതിര്‍പ്പ്

പദ്ധതിയെ എതിര്‍ക്കുന്നത് വനനശീകരണത്തെ കുറിച്ചുള്ള ആശങ്ക കൊണ്ടോ പരിസ്ഥിതി സ്‌നേഹം കൊണ്ടോ അല്ലെന്നും പുരോഗമന ആശയങ്ങളോടുള്ള എതിര്‍പ്പ് കാരണമാണെന്നും മന്ത്രി മണി പറഞ്ഞു.

 

അനുകൂല നിലപാടെടുക്കണം

കെഎം മാണിയെപ്പോലെ അനുകൂല നിലപാടെടുക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

കോണ്‍ഗ്രസ് പദ്ധതിക്ക് എതിരു നില്‍ക്കുന്നു

അതിരപ്പിള്ളി വൈദ്യുത പദ്ധതിക്കെതിരാണെന്ന് കോണ്‍ഗ്രസ് നിയമസഭയില്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുന്നണിക്കകത്ത് തന്നെ എതിരഭിപ്രായം പദ്ധതിയുടെ കാര്യത്തില്‍ ഉണ്ടാവുന്നുണ്ടെന്നും സമവായത്തിലൂടെ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നും എംഎം മണി പറഞ്ഞു.

 

English summary
Forest is not important thing, electricity is first choice: MM Mani
Please Wait while comments are loading...