കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചതിച്ചത് വാട്സാപ്പ്! ഈനാംപേച്ചിയും പോയി യുവാക്കൾ വനംവകുപ്പിന്റെ പിടിയിലാകുകയും ചെയ്തു...

സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

  • By ഡെന്നീസ്
Google Oneindia Malayalam News

പത്തനംതിട്ട: വാട്സാപ്പിലൂടെ പരസ്യം നൽകി ഈനാംപേച്ചിയെ വിൽക്കാൻ ശ്രമിച്ച യുവാക്കളെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ചിറ്റാർ സ്വദേശികളായ ബിനു, പ്രശാന്ത് എന്നിവരെയാണ് കഴിഞ്ഞ ദിവസം വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.

കൊച്ചി മെട്രോയിൽ 'കൈപ്പണി'യുമായി യാത്രക്കാർ! സിസിടിവിയിൽ പെട്ടാൽ പിഴയടച്ച് മുടിയും;ചില്ലറക്കാര്യമല്ലകൊച്ചി മെട്രോയിൽ 'കൈപ്പണി'യുമായി യാത്രക്കാർ! സിസിടിവിയിൽ പെട്ടാൽ പിഴയടച്ച് മുടിയും;ചില്ലറക്കാര്യമല്ല

15കാരിയുടെ നിരവധി നഗ്നചിത്രങ്ങൾപകർത്തി;പെൺകുട്ടിയെ പ്രതിക്കൊപ്പംവിട്ടത് രക്ഷിതാക്കൾ,കാരണം സിനിമാമോഹം15കാരിയുടെ നിരവധി നഗ്നചിത്രങ്ങൾപകർത്തി;പെൺകുട്ടിയെ പ്രതിക്കൊപ്പംവിട്ടത് രക്ഷിതാക്കൾ,കാരണം സിനിമാമോഹം

ഇവരുടെ കൈവശമുണ്ടായിരുന്ന ഈനാംപേച്ചിയെയും വനംവകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. തങ്ങളുടെ കൈയിൽ ഈനാംപേച്ചിയുണ്ടെന്നും വിൽപ്പനയ്ക്കുള്ളതാണെന്നും പറഞ്ഞ് ഇരുവരും വാട്സാപ്പിലൂടെ സന്ദേശങ്ങൾ പ്രചരിപ്പിച്ചിരുന്നു.

anteater

വാട്സാപ്പിൽ ഇത്തരമൊരു സന്ദേശം പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട വനംവകുപ്പ് രഹസ്യാന്വേഷണം വിഭാഗം ഉദ്യോഗസ്ഥർ, യുവാക്കളുടെ പേരും മേൽവിലാസവും കണ്ടുപിടിക്കുകയായിരുന്നു. തുടർന്ന് ഇവരുടെ വീട്ടിലെത്തിയാണ് രണ്ടുപേരെയും പിടികൂടിയത്.

ഇരുവരുടെയും കൈവശമുണ്ടായിരുന്ന ഈനാംപേച്ചിക്ക് ആറ് കിലോയോളം തൂക്കം വരുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പിടികൂടിയ യുവാക്കളെ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥർക്ക് കൈമാറി. പിടികൂടിയ ഈനാംപേച്ചി വനംവകുപ്പിന്റെ സംരക്ഷണയിലാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

English summary
forest officers arrested two youth with anteater.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X