കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ എംപി എ ചാള്‍സ് അന്തരിച്ചു

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ എംപി എ ചാള്‍സ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തുടര്‍ച്ചയായി മൂന്ന് തവണ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് എംപിയായി. കെ കരുണാകരനാണ് ചാള്‍സിനെ രാഷ്ട്രീയത്തിലേയ്ക്ക് കൊണ്ടു വരുന്നത്. രണ്ട് പതിറ്റാണ്ടിലേറെയായി രാഷ്ട്രീയ രംഗത്ത് സമീവമല്ലായിരുന്നു.

തിരുവനന്തപുരം കുമാരപുരത്തായിരുന്നു ചാള്‍സിന്റെ ജനനം.

കേരള പബ്ളിക്ക് സര്‍വീസ് കമ്മീഷനിലെ ജീവനക്കാരനായിരുന്നു. ചില സാമുദായിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കെ കരുണാകരനെ പലതവണ കാണേണ്ടി വന്നു. ഈ സൗഹൃദം പിന്നീട് വളര്‍ന്നു.

1984 ല്‍ കെ കരുണാകരന്റെ നിര്‍ബന്ധത്തിന് വഴങ്ങി രാഷ്ട്രീയത്തില്‍ സജീവമല്ലാതിരുന്നിട്ടും ചാള്‍സ് സോക്‌സഭയിലേയ്ക്ക് മത്സരിച്ചു. നീല ലോഹിതദാസ് നാടരെ പരാജയപ്പെടുത്തി ലീഡറുടെ പരീക്ഷണം വിജയമായിരുന്നെന്ന് തെളിയിച്ചു.

പിന്നീട് 89 ല്‍ കവി ഒഎന്‍വി കുറുപ്പിനെയും 91 ല്‍ ഇജെ വിജയമ്മയെയും തോല്‍പ്പിച്ചു. നാലാം വട്ടവും ഭാഗ്യ പരീക്ഷണത്തിനൊരുങ്ങിയെങ്കിലും കെവി സുരേന്ദ്രനാഥിനോട് തോറ്റു. സൗഹൃദങ്ങളായിരുന്നു എ ചാള്‍സിന്റെ രാഷ്ട്രീയ ജീവിത്തിലെ കരുത്ത്.

cahrel 5

രാഷ്ട്രീയ രംഗത്ത് ലീഡറുടെ കരുത്ത് ചോര്‍ന്ന് തുടങ്ങിയപ്പോള്‍ ചാള്‍സും പൊതു രംഗത്ത് നിന്ന് വിടവാങ്ങി. ചൊവ്വാഴ്ചയാണ് സംസ്‌ക്കാരം.

English summary
A. Charles, former MP from Thiruvananthapuram, passed away at a private hospital at Thiruvananthapuram on Sunday morning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X