കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലേഡീസ് ഹോസ്റ്റലില്‍ വെള്ളമടി; കുസാറ്റ് ഹോസ്റ്റലില്‍ നിന്ന് നാല് വിദ്യാര്‍ത്ഥിനികളെ പുറത്താക്കി

  • By വരുണ്‍
Google Oneindia Malayalam News

കൊച്ചി: കൊച്ചി കൊച്ചി സര്‍വകലാശാലയുടെ (കുസാറ്റ്) ലേഡീസ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനികള്‍ മദ്യപിച്ച് ലക്കുകെട്ടു. സംഭവം പുറത്തറിഞ്ഞതോടെ നാല് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു.

ഹോസ്റ്റല്‍ മുറികളില്‍ മദ്യപിച്ച് അലമ്പാക്കിയതോടെയാണ് മദ്യപാനം പുറത്തറിഞ്ഞത്. ഇതോടെ പെണ്‍കുട്ടികളടക്കം നാലുപേരെ ഹോസ്റ്റലില്‍ നിന്നു പുറത്താക്കി. പുറത്തായ രണ്ട് പേരില്‍ നിന്ന് 2,000 രൂപ വീതം പിഴ ഈടാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് ലേഡീസ് ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ വെള്ളമടിച്ച് അലമ്പുണ്ടാക്കിയത്.

girl-drunk

ഇവരുടെ മുറിയില്‍ നിന്ന് ഹോസ്റ്റല്‍ അധികൃതര്‍ മദ്യക്കുപ്പികള്‍ കണ്ടെടുത്തു. വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി ഇവരെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്. കുറച്ച് ദിവസം മുമ്പ് ബിടെക് ഹോസ്റ്റലില്‍ നിന്നും മദ്യപാനം നടത്തിയ മൂന്നു വിദ്യാര്‍ഥികളെ പിടികൂടിയിരുന്നു.

പിടിയിലായ ബിടെക് ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥിയെ ഹോസ്റ്റലില്‍ നിന്നു പുറത്താക്കുകയും മറ്റു രണ്ടുപേരില്‍ നിന്നു രണ്ടായിരം രൂപ വീതം പിഴ ഈടാക്കുകയും ചെയ്തു. ലേഡീസ് ഹോസ്റ്റലുകളിലെ മദ്യാപാനം സര്‍വ്വകലാശാലക്ക് ആകെ അവമതിപ്പുണ്ടാക്കിയിരിക്കുകയാണ്.

പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ മദ്യപാനം സര്‍വകലാശാലാ അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്. ക്യാംപസില്‍ മദ്യത്തിനു പുറമേ മറ്റു ലഹരിവസ്തുക്കളും എത്തുന്നുണ്ടന്നാണ് അധികൃതര്‍ പറയുന്നത്. വരുംദിവസങ്ങളില്‍ പിജി വിദ്യാര്‍ഥികളടക്കം താമസിക്കുന്ന ഹോസ്റ്റലുകളിലെല്ലാം പരിശോധന കര്‍ശനമാക്കാനാണ് അധികൃതരുടെ തീരുമാനം

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Four Girls expelled from cusat ladies hostel for drinking alcohol.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X