കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലാം ക്ലാസുകാരിയെ അച്ഛനും അധ്യാപകനും ചേര്‍ന്ന് പീഡിപ്പിച്ചു, സംഭവം പത്തനംതിട്ടയില്‍

  • By Sruthi K M
Google Oneindia Malayalam News

പത്തനംതിട്ട: കേരളത്തിന് പറയാന്‍ പീഡന പരമ്പരകള്‍ ഒട്ടേറെയുണ്ട്. അക്കാര്യത്തില്‍ കേരളം ഒട്ടും പുറകിലല്ല എന്നു വേണം പറയാന്‍. ഓരോ ദിവസവും പുലരുന്നത് ഓരോ പെണ്‍കുട്ടിയുടെയും നിലവിളിയിലൂടെയാണ്. അച്ഛനെയും സഹോദരങ്ങളെയും പേടിച്ച് കഴിയേണ്ടിവരുന്ന പെണ്‍കുട്ടികളാണ് പകുതിയും. സമാനമായ സംഭവം നടന്നിരിക്കുന്നത് പത്തനംതിട്ടയിലാണ്.

നാലാം ക്ലാസുകാരിയാണ് കൂട്ട ബലാത്സംഗത്തിനിരയായത്. ഒന്‍പത് വയസുമാത്രം പ്രായം വരുന്ന പെണ്‍കുട്ടിക്ക് സ്വന്തം അച്ഛനില്‍ നിന്നാണ് പീഡനം ഏറ്റുവാങ്ങേണ്ടി വന്നത്. പത്തനംതിട്ടയിലെ കൊടുന്തറയിലാണ് സംഭവം നടന്നത്.

rape

അച്ഛനും അമ്മാവനും ട്യൂഷന്‍ അധ്യാപകനും ചേര്‍ന്ന് പെണ്‍കുട്ടിയെ മൃഗീയമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി അമ്മയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. സംഭവത്തില്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, പ്രതികളെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനുമെതിരെയാണ് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ നാട്ടുകാരും വീട്ടുകാരും പ്രതിഷേധിച്ചിറങ്ങിയിരിക്കുകയാണ്.

English summary
Nine years old girl molested by parents and relatives in Pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X