കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വസ്തു തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ തട്ടിയെടുത്ത വട്ടിയൂര്‍ക്കാവിലെ ബിജെപി നേതാവ് ഒളിവില്‍

അഞ്ച് കുടുംബങ്ങളില്‍ നിന്നായി ഇരുപത് ലക്ഷത്തോളം രൂപയാണ് വിഷ്ണുദേവ് തട്ടിയെടുത്തിടുത്തിട്ടുള്ളതെന്ന് പരാതിയില്‍ പറയുന്നു.

  • By Nihara
Google Oneindia Malayalam News

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവില്‍ ബിജെപി നേതാവ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി പരാതി. വസ്തു തട്ടിപ്പിലൂടെയാണ് കാഞ്ഞിരംപാറ സ്വദേശിയും ബിജെപി നേതാവുമായ വിഷ്ണുദേവന്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തത്. ഇയാള്‍ക്കെതിരെ വട്ടിയൂര്‍ക്കാവ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. അഞ്ച് കുടുംബങ്ങളില്‍ നിന്നായി ഇരുപത് ലക്ഷത്തോളം രൂപയാണ് വിഷ്ണുദേവ് തട്ടിയെടുത്തിടുത്തിട്ടുള്ളതെന്ന് പരാതിയില്‍ പറയുന്നു.

പണയത്തിന് നല്‍കിയ വീട് വീണ്ടും ബാങ്കില്‍ പണയം വെച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയതെന്ന സൂചനയാണ് ലഭിച്ചിട്ടുള്ളത്. പരാതി നല്‍കിയതിനെക്കുറിച്ച് അറിഞ്ഞ ശേഷം വിഷ്ണുദേവന്‍ സ്ഥലത്തു നിന്നും മുങ്ങിയിരിക്കുകയാണ്. ഇയാള്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Currency

പണയം വെച്ച വസ്തുക്കള്‍ ബാങ്കില്‍ കാണിച്ച് ഒന്നരക്കോടിയോളം രൂപയാണ് ബിജെപി നേതാവ് തട്ടിയെടുത്തിട്ടുള്ളത്. തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ജപ്തി നടപടികളിലേക്ക് കടക്കുന്നതിനിടയിലാണ് ബാങ്ക് അധികൃതര്‍ തട്ടിപ്പിനെക്കുറിച്ച് മനസ്സിലാക്കിയത്. മെഡിക്കല്‍ കോഴ സംഭവമായി ബന്ധപ്പെട്ട അഴിമതി വിവാദങ്ങള്‍ അരങ്ങു തകര്‍ക്കുന്നതിനിടയിലാണ് തലസ്ഥാന നഗരിയില്‍ ബിജെപി നേതാവിന് നേരെ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയും ഉയര്‍ന്നുവന്നിട്ടുള്ളത്.

English summary
Allegations against BJP leader.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X