കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെതിരായ മഞ്ജു വാര്യരുടെ പടയൊരുക്കം ചീറ്റിപ്പോയി...!! മല പോലെ വന്നത് എലി പോലെ...!!!

  • By Anamika
Google Oneindia Malayalam News

കൊച്ചി: ഇന്ത്യന്‍ സിനിമാ ലോകത്തിലെ സത്രീകള്‍ക്കെല്ലാം തന്നെ അഭിമാനമായാണ് കേരളത്തിലെ വനിതാ സിനിമാ പ്രവര്‍ത്തകര്‍ ഒരുമിച്ചൊരു സംഘടനയ്ക്ക് തുടക്കമിട്ടത്. വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്നാണ് സംഘടനയുടെ പേര്. എന്നാല്‍ ആളെക്കൂട്ടി, പേരിട്ട് മുഖ്യമന്ത്രിയെക്കണ്ട് പടം പിടിച്ചു എന്നല്ലാതെ മറ്റൊന്നും ഇതുവരെ നടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

 പശുവിന് വേണ്ടി കേരളത്തിലും മനുഷ്യനെ കൈകാര്യം ചെയ്യാന്‍ ആഹ്വാനം...!!! അപകട സൂചന...!!! പശുവിന് വേണ്ടി കേരളത്തിലും മനുഷ്യനെ കൈകാര്യം ചെയ്യാന്‍ ആഹ്വാനം...!!! അപകട സൂചന...!!!

വനിതകൾക്ക് വേണ്ടി

വനിതകൾക്ക് വേണ്ടി

മലയാള സിനിമാ ലോകം മറ്റുള്ളയിടത്തെന്ന പോലെ പൂര്‍ണമായും പുരുഷന്മാരുടെ കയ്പ്പിടിയിലാണ്. സിനിമാ രംഗത്തെ പ്രധാന സംഘടനയായ അമ്മയുടെ തലപ്പത്ത് തന്ന ആണ്‍ മേധാവിത്വങ്ങളാണ്. എല്ലായ്‌പ്പോഴും നടന്മാര്‍ക്ക് താഴെയാണ് നടികള്‍.

ദിലീപിനെതിരെ

ദിലീപിനെതിരെ

കിട്ടുന്ന പരിഗണനയും പ്രതിഫലവുമെല്ലാം നടന്മാരേക്കാളും എത്രയോ താഴെ. ഇതിനൊക്കെ എതിരെയാണ് മഞ്ജു വാര്യരുടേത് അടക്കം നേതൃത്വത്തില്‍ സ്ത്രീകളുടെ സംഘടന രൂപീകരിക്കപ്പെട്ടത്. ദിലീപിനെതിരായ നീക്കമായും ഇത് വ്യഖ്യാനിക്കപ്പെട്ടു.

പ്രവർത്തനം നിലച്ച മട്ട്

പ്രവർത്തനം നിലച്ച മട്ട്

സംഘടന രൂപീകരിക്കപ്പെട്ടപ്പോള്‍ എല്ലായിടത്തു നിന്നും അഭിനന്ദന പ്രവാഹങ്ങളായിരുന്നു. എന്നാലിപ്പോള്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല. സംഘടന രൂപീകരിച്ചു എന്നതിനപ്പുറം ഒരു പ്രവര്‍ത്തനവും ഇതുവരെയും നടന്നിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

നിരവധി പ്രതിസന്ധി

നിരവധി പ്രതിസന്ധി

അമ്മയുടെ അപ്രഖ്യാപിത നിയന്ത്രണങ്ങളും ചില സൂപ്പര്‍ താരങ്ങളുടെ ഇടപെടലും മൂലം സംഘടന പിറന്നപ്പോള്‍ തന്നെ ചാപിള്ളയായ സ്ഥിതിയിലാണ്. സംഘടനയില്‍ പുതിയ നടിമാര്‍ ആരും ചേരുന്നില്ലെന്ന പ്രതിസന്ധിയും ഉണ്ട്.

പുതിയവർ പിന്മാറുന്നു

പുതിയവർ പിന്മാറുന്നു

മഞ്ജു വാര്യര്‍, പാര്‍വ്വതി, റീമ കല്ലിങ്കല്‍, സജിത മഠത്തില്‍, ബിന പോള്‍, ദീദി ദാമോദരന്‍, വിധു വിന്‍സന്റ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘടന രൂപീകരിക്കപ്പെട്ടത്. ഇവരെല്ലാം തന്നെ മലയാള സിനിമയില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. എന്നാൽ സംഘടനയോട് സഹകരിച്ചാൽ സിനിമയിൽ അവസരം ലഭിക്കില്ലെന്ന ഭയം മറ്റുള്ളവരെ പിന്നോട്ടടിക്കുന്നുവെന്നാണ് സൂചന.

കാര്യങ്ങൾ എളുപ്പമല്ല

കാര്യങ്ങൾ എളുപ്പമല്ല

സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഒരു സംഘടന എന്ന ആശയം ഒരു പക്ഷേ ഇന്ത്യയില്‍ സിനിമയില്‍ തന്നെ ആദ്യമായിട്ടാണ്. ഇത്തരം ഒരു സംഘടന രൂപീകരിക്കുന്നതോടെ വിലക്ക് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും ചങ്കുറപ്പോടെയാണ് ഈ സിനിമ താരങ്ങള്‍ രംഗത്ത് വന്നത് എന്നതും ശ്രദ്ധേയമാണ്. എന്നാൽ കാര്യങ്ങൾ അവർക്ക് ഒട്ടും എളുപ്പമല്ലെന്നാണ് നിലവിലെ സംഭവ വികാസങ്ങൾ സൂചിപ്പിക്കുന്നത്.

അവസരം കളയാൻ വയ്യ

അവസരം കളയാൻ വയ്യ

സൂപ്പര്‍താരത്തോട് ഇടഞ്ഞ നടി ഭാവനയ്ക്ക് മലയാളത്തില്‍ വിലക്ക് നേരിട്ട നടപടി തങ്ങള്‍ക്കും അഭിമുഖീകരിക്കേണ്ടി വരുമോ എന്നാണ് പലരും ഭയക്കുന്നത്. തങ്ങളുടെ സിനിമയിലെ ഭാവി അവതാളത്തിലാക്കി സംഘടനയോട് ഐക്യപ്പെടാന്‍ ആരും ധൈര്യം കാണിക്കുന്നില്ല.

താരങ്ങൾക്ക് സമ്മർദ്ദം

താരങ്ങൾക്ക് സമ്മർദ്ദം

താരസംഘടനയില്‍ നിന്നും വിമന്‍ ഇന്‍ സിനിമാ കളക്ടീവ് പ്രതിനിധികള്‍ക്ക് വന്‍ സമ്മര്‍ദമുണ്ടെന്നാണ് അറിയുന്നത്. പലരേയും കരാര്‍ ചെയ്ത ചിത്രങ്ങളില്‍ നിന്നും ഒഴിവാക്കിയെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

രാഷ്ട്രീയവും പ്രശ്നം

രാഷ്ട്രീയവും പ്രശ്നം

സംഘടനയുടെ നേതൃത്വ നിരയിലുള്ള പ്രധാനിയായ മഞ്ജുവാര്യരുടെ തിരക്കുകളും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാവുന്നുണ്ടത്രേ. മാത്രമല്ല ഇടതുപക്ഷ അനുഭാവം ഇല്ലാത്ത നടികളെ ഒഴിവാക്കിയതായും പരാതി ഉയര്‍ന്നു.

വഴിമുട്ടി സംഘടന

വഴിമുട്ടി സംഘടന

വനിതകള്‍ക്ക് വേണ്ടി ഒരു സംഘടനയുണ്ടാക്കിയപ്പോള്‍ അതില്‍ രാഷ്ട്രീയം നോക്കി അംഗങ്ങളെ എടുത്തുവെന്ന ആക്ഷേപവും പ്രതിസന്ധിക്ക് വഴിവെച്ചു. പാര്‍വ്വതിയേയും ഭാഗ്യലക്ഷ്മിയേും ഒഴിവാക്കിയതില്‍ പലര്‍ക്കും പ്രതിഷേധവും ഉണ്ട്. ചുരുക്കത്തില്‍ സംഘടന ഇപ്പോള്‍ വഴിമുട്ടി നില്‍ക്കുകയാണ്.

English summary
Reports says that the Future of Women in cinema Collective is in Danger
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X