കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെബി ഗണേഷ് കുമാര്‍ ഇടത് മുന്നണി വിടുന്നു..?? കോണ്‍ഗ്രസിൽ ചേരുമെന്ന് സൂചന..!

  • By Anamika
Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫുമായുള്ള ബന്ധം ഉപേക്ഷിച്ച് ഇടത് പാളയത്തിലെത്തിയ കെബി ഗണേഷ് കുമാര്‍ മുന്നണി വിടാനൊരുങ്ങുന്നതായി സൂചന. കോണ്‍ഗ്രസ്സില്‍ ചേരാനാണ് ഗണേഷ് ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അച്ഛനും കേരള കോണ്‍ഗ്രസ്സ് ബി ചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണ പിള്ളയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ഗണേഷിന്റെ തീരുമാനമെന്നാണ് അറിയുന്നത്. മാത്രമല്ല ഇടതുമുന്നണിക്കൊപ്പം നിന്നിട്ടും കാര്യമായ പരിഗണനയോ സ്ഥാനമോ കിട്ടാഞ്ഞതും ഗണേഷിനെ ചൊടിപ്പിച്ചുവത്രേ.

നടിക്ക് നേരെ ആക്രമണം: ദിലീപ് ചെയ്തത് ക്രിമിനല്‍ കുറ്റം..!! രണ്ട് വര്‍ഷം തടവും പിഴയും ലഭിക്കാം..!!നടിക്ക് നേരെ ആക്രമണം: ദിലീപ് ചെയ്തത് ക്രിമിനല്‍ കുറ്റം..!! രണ്ട് വര്‍ഷം തടവും പിഴയും ലഭിക്കാം..!!

കേരള കോണ്‍ഗ്രസ് പ്രതിനിധിയായി യുഡിഎഫിലേക്ക് മടങ്ങിപ്പോയത് കൊണ്ടോ, സ്വതന്ത്രനായി പോയതുകൊണ്ടോ ഗുണമൊന്നും ലഭിക്കില്ലെന്ന് മനസ്സിലാക്കിയാണ് ഗണേഷ് കോണ്‍ഗ്രസ്സില്‍ ചേരുന്ന കാര്യം ആലോചിക്കുന്നത്. യുഡിഎഫിനൊപ്പം നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് വിഭാഗമായ ജേക്കബ് പക്ഷത്തിനൊപ്പം നിന്നിട്ടും കാര്യമില്ലെന്ന് ഗണേഷ് തിരിച്ചറിയുന്നു.

GANESH

ഗണേഷ് കുമാര്‍ വരുന്നതിനോട് കോണ്‍ഗ്രസിനും താല്‍പര്യമാണെന്നാണ് അറിയുന്നത്. കൊല്ലം ജില്ലയില്‍ കൊടിക്കുന്നില്‍ സുരേഷിനെ കൂടാതെ മറ്റൊരു കരുത്തനായ നേതാവ് ഇല്ലാത്തതിന്റെ അഭാവം നികത്താന്‍ ഗണേഷിന് കഴിയുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. മാത്രമല്ല കൊല്ലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനും ഗണേഷ് കുമാറിന് സാധ്യത ലഭിച്ചേക്കും. ഗണേഷിന്റെ കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നാണ് സൂചന.

English summary
KB Ganesh Kumar may consider joining Congress.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X