കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിക്കും അഴിമതിയില്‍ പങ്കുണ്ടെന്ന് ഗണേഷ് കുമാര്‍

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിനെതിരായ അഴിമതി ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. മന്ത്രി വി.കെ ഇബ്രഹിംകുഞ്ഞ് അഴിമതി നടത്തിയെന്നല്ല, മന്ത്രിക്കും അഴിമതിയില്‍ പങ്കുണ്ടെന്നാണ് താന്‍ പറഞ്ഞതെന്നും ഗണേഷ് വ്യക്തമാക്കി. അഴിമതിയുമായി ബന്ധപ്പെട്ട തെളിവുകളടങ്ങിയ രേഖകള്‍ നല്‍കാന്‍ താന്‍ തയ്യാറാണെന്നും ഇതിനായി കുറച്ചു സമയം അനുവദിക്കണമെന്നും ഗണേഷ് ലോകായുക്തയെ അറിയിച്ചു. ഗണേഷിന്റെ അഭ്യര്‍ത്ഥന അംഗീകരിച്ച് രേഖകള്‍ ഹാജരാക്കാന്‍ ലോകായുക്ത മൂന്നു മാസം സമയം അനുവദിച്ചു.

മാര്‍ച്ച് മുപ്പതിന് തെളിവുകള്‍ ഹാജരാക്കാനാണ് ഗണേഷിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആരോപണങ്ങളില്‍ നിന്നും പിന്നോട്ടില്ലെന്നും, അഴിമതിയെ സംബന്ധിച്ച് തനിക്ക് നേരിട്ട് അനുഭവമുണ്ടെന്നും ഗണേഷ് ലോകായുക്തയോടു പറഞ്ഞു.

ganesh-kumar

അതേസമയം, മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് അഴിമതി നടത്തിയെന്നല്ല, മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് അഴിമതി നടക്കുന്നുവെന്നാണ് താന്‍ പറഞ്ഞതെന്നും ഗണേഷ് പറഞ്ഞു. ഇക്കാര്യം താന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ദേശീയ ഗെയിംസിന്റെ സംഘാടക സമിതിയില്‍ നിന്നും രാജിവെച്ച ഗണേഷ് ഗെയിംസ് നടത്തിപ്പില്‍ നടക്കുന്ന ക്രമക്കേടുകളും ചൂണ്ടിക്കാട്ടി. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയില്‍ പൊതുമരാമത്ത് വകുപ്പ് 30 കോടി രൂപയുടെ റോഡ് പണി നടത്തുന്നതില്‍ വ്യാപക ക്രമക്കേടുണ്ടെന്നാണ് ലോകായുക്തയില്‍ ഹാജരായതിനുശേഷം ഗണേഷ് മാധ്യമങ്ങളോട് പറഞ്ഞത്.

മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ഓഫീസ് കേന്ദ്രീകരിച്ചു വന്‍ അഴിമതി നടക്കുന്നതായി കഴിഞ്ഞമാസം ആണ് ഗണേഷ് നിയമസഭയില്‍ ആരോപണം ഉന്നയിച്ചത്. അഴിമതിയുടെ വിശദാംശങ്ങള്‍ എഴുതി നല്‍കിയിട്ടും അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. പരാതികള്‍ ഉയര്‍ന്നപ്പോഴാണ് നേരിട്ടെത്തി തെളിവ് നല്‍കാന്‍ ലോകായുക്ത നിര്‍ദ്ദേശിച്ചത്.

മന്ത്രിയുടെ ഓഫീസില്‍ എം.എല്‍.എമാരുടെ ഫയലുകള്‍ പിടിച്ചുവയ്ക്കുന്നു, മന്ത്രിയുടെ മണ്ഡലത്തില്‍ വിവേചനപരമായി പണം അനുവദിക്കുന്നു തുടങ്ങിയ പരാതികളാണ് ഗണേഷ് ചൂണ്ടിക്കാണിച്ചത്.

English summary
Public Works Minister office allegation Problem, Ganesh Kumar request to Lokayuktha allowing time for three Months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X