കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനമേഖലയിൽ കഞ്ചാവ് കൃഷി വ്യാപകം; വ്യാജവാറ്റും സജീവം, കേസുകളുടെ എണ്ണത്തിൽ വർധന!!

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് വനമേഖലകളിൽ വ്യാപകമായി കഞ്ചാവ് കൃഷി, കള്ളവാറ്റ് എന്നിവ നടക്കുന്നെന്ന് റിപ്പോർട്ട്. വനം വകുപ്പ് ഇന്റവിജൻസിന്റെ കണക്ക് പ്രകാരം ഓരോ വർഷവും കേസുകൾ വലിയതോതിൽ കൂടുന്നുവെന്നാണ് വ്യക്തമാവുന്നത്. 2014-15 വർഷം സംസ്​ഥാനത്തെ വനമേഖലയിൽ കഞ്ചാവ്​ ചെടികൾ കണ്ടെത്തി നശിപ്പിച്ച 126 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2015-16 ആകുമ്പോഴേക്കും ഇത് 554 വരെ ഉയർന്നിരുന്നു.

മദ്യ വിൽപ്പനയിൽ വന്ന നിയന്ത്രണങ്ങളെ തുടർന്ന് കഞ്ചാവിന്റെ ഉപയോഗത്തിലുണ്ടായ വർധനയാണ് ഇതിന് കാരണമെന്ന് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. വ്യാജ വാറ്റുമായി ബന്ധപ്പെട്ട് 2014-15ൽ 337 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2015-16 ൽ അത് 842 ആയി ഉയർന്നു. എന്നാൽ വനംവകുപ്പ് ഇന്റലിജെൻസ് സെല്ലിന്റെ പ്രവർത്തനഫലമായി അനധികൃത മരംമുറി, വനഭൂമി കൈയ്യേറ്റം, മൃഗവേട്ട എന്നിവയും നിയന്ത്രിക്കാനായിട്ടുണ്ടെന്ന വനം വകുപ്പ് വിലയിരുത്തുന്നുണ്ട്.

ganja

മരം മുറിയുമായി ബന്ധപ്പെട്ട്​ 2014-15ൽ 79 ​കേസും 2015-16ൽ 70 ​കേസുമാണ്​ റിപ്പോർട്ട്​ ചെയ്തത്. മൃഗങ്ങളോടുള്ള ക്രൂരത കടയുന്നതിന്റെ ഭാഗമായി രണ്ട് വർഷത്തിനിടെ 287 കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം രണ്ട് വർഷത്തിനിടെ സംസ്ഥാനത്ത് എക്സൈസും പോലീസും കഞ്ചാവ് പിടികൂടുന്നത് വർധിച്ചിട്ടുണ്ട്. ഇതിന് കാരണം വനമേഖലയിലെ കഞ്ചാവ് കൃഷിയാണെന്നാണ് റിപ്പോർട്ട്.

English summary
Ganja in Kerala forest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X