കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ത്തവം അശുദ്ധിയാണോ? മഹാരാജാസ് കോളേജില്‍ വേറിട്ട സമരം

  • By Gokul
Google Oneindia Malayalam News

കൊച്ചി: ഇന്നിന്റെ കാലഘട്ടത്തിന്റെ സ്ത്രീകള്‍ക്കെതിരെയും മൂന്നാംലിംഗക്കാര്‍ക്കെതിരെ ഉയര്‍ന്നുവെരുന്ന പ്രതിഷേധങ്ങളെ തടയിട്ടുകൊണ്ട് എറണാകുളം മഹാരാജാസ് കോളേജില്‍ വേറിട്ട സമരം. 'ജെന്‍ഡര്‍ ജസ്റ്റിസ്' എന്ന പേരില്‍ എസ്എഫ്‌ഐ ആണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. മാര്‍ച്ച് 23ന് തുടങ്ങിയ സമരം നാലാം ദിവസം പിന്നിട്ടതോടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി കലാലയം മുഴുവനായും രംഗത്തെത്തിയിരിക്കുകയാണ്.

മൂന്നു കാര്യങ്ങളില്‍ ഊന്നിയാണ് സമരത്തിന്റെ മുദ്രാവാക്യം. ആര്‍ത്തവ വേളയില്‍ സ്ത്രീ അശുദ്ധയാണെന്നു പറയുന്നത് എന്തുകൊണ്ട്? പുരുഷനും സ്ത്രീയ്ക്കും സമൂഹത്തില്‍ തുല്യ നീതിക്ക് അര്‍ഹരാണ്. കൂടാതെ മുന്നാംലിംഗക്കാരെന്ന പേരില്‍ ഒരുകൂട്ടം മനുഷ്യരെ പൊതുസമൂഹത്തില്‍ നിന്നും മാറ്റിനിര്‍ത്തുന്നതെന്തിനാണെന്നും സമര പ്രവര്‍ത്തകര്‍ ചോദിക്കുന്നു.

maharajascollege

ഈ വിഷയങ്ങളിലൂന്നി കോളേജിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആര്‍ത്തവസ്ത്രീവകള്‍ എന്തുകൊണ്ടാണ് അശുദ്ധരാക്കപ്പെടുന്നതെന്നതാണ് വിദ്യാര്‍ഥികളുടെ പ്രധാന ചോദ്യം. മത വിശ്വാസങ്ങള്‍ക്കപ്പുറത്ത് അതിന് ഒരു ശാസ്ത്രീയ തെളിവുനിരത്താന്‍ അവര്‍ സമൂഹത്തെ വെല്ലുവിളിക്കുന്നു. പോസ്റ്ററുകളില്‍ നാപ്കിനുകള്‍ പതിച്ച് ഒട്ടനവധി വിദ്യാര്‍ഥിനികളും സമരത്തിന്റെ ഭാഗമായി.

അടുത്തിടെ കാക്കനാട്ടെ സ്വകാര്യ സ്ഥാപനത്തില്‍ തുണിയഴിച്ച് ആര്‍ത്തവ പരിശോധന നടത്തിയതും, ആര്‍ത്തവമുണ്ടെന്ന സംശയത്താല്‍ സ്ത്രീയെ ബസ്സില്‍ നിന്നും ഇറക്കിവിട്ടതുമാണ് ഇത്തരമൊരു സമരത്തിലേക്ക് വിദ്യാര്‍ഥികളെ നയിച്ചത്. സമൂഹത്തിന്റെ എല്ലാവിഭാഗങ്ങളില്‍ നിന്നും തങ്ങളുടെ സമരത്തിന് പൂര്‍ണ പിന്തുണയാണ് ലഭിക്കുന്നതെന്ന് എസ്എഫ്‌ഐ കോളേജ് ഭാരവാഹികള്‍ അറിയിച്ചു.

English summary
Gender justice Ernakulam Maharajas college campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X