കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മാറേണ്ടവര്‍ മാറട്ടെ'; മതം മാറ്റത്തെ അനുകൂലിച്ച് വിടി ബല്‍റാം

  • By Gokul
Google Oneindia Malayalam News

പാലക്കാട്: സംഘ് പരിവാറിന്റെയും ആര്‍എസ്എസ്സിന്റെയും നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടക്കുന്ന മതംമാറ്റത്തെ എതിര്‍ക്കേണ്ടതില്ലെന്ന വാദവുമായി കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാം രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാം മതംമാറ്റം അത്രവലിയ ഒരു കാര്യമല്ലെന്ന മട്ടിലുള്ള അഭിപ്രായവുമായി രംഗത്തെത്തിയത്.

ഇതുമായി ബന്ധപ്പെട്ട് വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്,

'ഈ മതം എന്നൊക്കെ പറയുന്നത് അങ്ങനെ വലിയ ഇരുമ്പുലക്ക ഒന്നുമല്ല. ആളുകള്‍ക്ക് ഇഷ്ടപ്രകാരം അങ്ങോട്ടും ഇങ്ങോട്ടും മാറാന്‍ കഴിയുന്ന ഒന്നാണ് അതെന്നത് ഒരുകണക്കില്‍ നല്ലതാണെന്നാണ് എന്റെ തോന്നല്‍. അല്ലെങ്കില്‍ത്തന്നെ യാദൃശ്ചികമായി ഏതെങ്കിലും ഒരു കുടുംബത്തില്‍ ജനിച്ചു എന്നതിന്റെ മാത്രം അടിസ്ഥാനത്തില്‍ ആ കുടുബത്തിന്റെ മതത്തെ ഒരു വല്യ സംഭവമായി ആജീവനാന്തം തലയിലേറ്റി കൊണ്ടുനടക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണമെന്തെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ട് മതം മാറേണ്ടവര്‍ മാറട്ടെ, മതങ്ങളില്‍ നിന്ന് തന്നെ മാറേണ്ടവര്‍ അതിന് പുറത്ത് വരട്ടെ' ബല്‍റാം പറഞ്ഞു.

vt-balram

മതംമാറ്റത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂക്ഷമായി വിമര്‍ശിക്കുമ്പോഴാണ് ബല്‍റാമിന്റെ വേറിട്ട നിലപാട് എന്നത് ശ്രദ്ധേയമാണ്. വി എം സുധീരന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത ഭാഷയിലാണ് മതം മാറ്റത്തെ വിമര്‍ശിച്ചത്. സംഘ്പരിവാര്‍ പോലുള്ള സംഘടനകളുടെ ഫാസിസ്റ്റ് രീതിക്കെതിരെ ശക്തമായ നിലപാട് കൈക്കൊണ്ടിരുന്ന നേതാവുകൂടിയാണ് വിടി ബല്‍റാം.

ഉത്തരേന്ത്യയിലെ ചില ഭാഗങ്ങളില്‍ ആഘോഷമാക്കിയ മതപരിവര്‍ത്തനം ആലപ്പുഴയിലും കൊല്ലത്തും നടന്നതോടെ കേരളത്തിലെ മാധ്യമങ്ങള്‍ അതീവ പ്രാധാന്യത്തോടെയാണ് ഇവ റിപ്പോര്‍ട്ടു ചെയ്തത്. നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നടക്കുന്നതെന്ന് വിഎസ് അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ പ്രതികരിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയും മതപരിവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തിയതോടെ ഘര്‍വാപസി എന്ന പേരില്‍ ഇപ്പോള്‍ നടത്തിവരുന്ന മതംമാറ്റ ചടങ്ങുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

English summary
Ghar Wapsi; VT Balram facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X