കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലത്ത് വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചു: യുവാവിന് കണക്കിന് കിട്ടി...

  • By Siniya
Google Oneindia Malayalam News

കൊല്ലം: വിവാഹ വാഗ്ദാനം ന്ല്‍കി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയില്‍. കൊല്ലം പരവൂര്‍ സ്വദേശി സതീശനാണ് പിടിയിലായത്. ഒരു വര്‍ഷം മുന്‍പാണ് കേസിനാസ്പദമായ സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നത് ഇങ്ങനെ, സതീഷിന്റെ വീടിനടുത്ത് താമസിച്ചിരുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായി ഇയാള്‍ പ്രണയത്തിലാവുകയായിരുന്നു.എന്നാല്‍ വിവാഹം കഴിക്കാമെന്ന് വീട്ടുകാരുടെ സാന്നിധ്യത്തില്‍ ഉറപ്പു നല്‍കുകയും ചെയ്തു.

maxresdefault

വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം പെണ്‍കുട്ടിയുമായി പല സ്ഥലങ്ങളിലും പോയ ഇയാള്‍ പല തവണകളായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ വീട്ടിലെത്തിച്ച ശേഷം നാടുവിട്ടു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാണാതിരുന്ന സതീഷിനെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് മുങ്ങിയ വിവരം അറിയുന്നത്.

ഇതേ തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ പീഡന വിവരം പുറത്തറിഞ്ഞത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൂടുതല്‍ ചോദ്യം ചെയ്യാനായി ഇയാളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും.

English summary
girl molested in kollam accuse arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X