കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണം കടത്തിയ വൈദികന്‍ പിടിയില്‍; ചോക്ലേറ്റില്‍ പൂഴ്ത്തി, എത്തിയത് സ്വിറ്റ്‌സര്‍ലാന്റില്‍ നിന്ന്

പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ ആരെങ്കിലും വൈദികനെ കരുവാക്കിയതാണോ എന്ന കാര്യവും കംസ്റ്റംസ് പരിശോധിക്കുന്നുണ്ട്.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കൊച്ചി: സ്വിറ്റ്‌സര്‍ലാന്റില്‍ നിന്നു നെടുമ്പാശേരി വഴി സ്വര്‍ണം കടത്തിയ വൈദികന്‍ പിടിയിലായതായി റിപോര്‍ട്ട്. തിരുവല്ല സ്വദേശി ഐസക് കിഴക്കേപറമ്പില്‍ ആണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇദ്ദേഹത്തിന് അന്താരാഷ്ട്ര കള്ളക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന കാര്യം പറയാനായിട്ടില്ലെന്നും അന്വേഷിച്ച് വരികയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജന്‍മഭൂമിയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

Goldprice

സ്വിസ്റ്റര്‍ലാന്റില്‍ നിന്നു ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനത്തിലാണ് ഐസക് കിഴക്കേപറമ്പില്‍ കൊച്ചിയിലെത്തിയത്. 300 ഗ്രാമിന്റെ സ്വര്‍ണക്കട്ടികളാണ് ഇയാള്‍ കടത്തിയത്. 100 ഗ്രാം വീതമുള്ള മൂന്ന് കട്ടികളായിരുന്നു കൈവശം. ചോക്ലേറ്റില്‍ പൊതിഞ്ഞാണ് സ്വര്‍ണക്കട്ടികള്‍ കടത്താന്‍ ശ്രമിച്ചതെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞതായി റിപോര്‍ട്ടില്‍ പറയുന്നു.

പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ ആരെങ്കിലും വൈദികനെ കരുവാക്കിയതാണോ എന്ന കാര്യവും കംസ്റ്റംസ് പരിശോധിക്കുന്നുണ്ട്. നെടുമ്പാശേരി വഴി സ്വര്‍ണം കടത്തുന്ന പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

English summary
Priest held with gold in Nedumbashery Airport. 300 gm gold biscuit recoverd from him. He came from Switzerland through Qatar Airways.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X