കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയിലേയും തിരുവനന്തപുരത്തേയും ട്രാഫിക് കുരുക്ക് ഇനി ഗൂഗിള്‍ പറയും

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും അധികം ഗതാഗതക്കുരുക്കുള്ള സ്ഥലമാണ് കൊച്ചി. തൊട്ടുപിറകില്‍ തന്നെ വരും തലസ്ഥാന നഗരമായ തിരുവനന്തപുരവും. ഈ സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ ട്രാഫിക് കുരുക്കുകള്‍ നേരത്തേ അറിയാന്‍ സാധിച്ചാല്‍ എങ്ങനെയുണ്ടാകും!

ഇതാ ഗൂഗിള്‍ അതിന് വഴിയൊരുക്കിയിരിക്കുകയാണ്. ഗതാഗതക്കുരുക്ക് അറിയാനുള്ള ഗൂഗിള്‍ മാപ്‌സ് ഓപ്ഷനില്‍ ഇനിമുതല്‍ തിരുവനന്തപുരവും കൊച്ചിയും ഉണ്ടാകും. തത്സമയ ട്രാഫിക് വിവരങ്ങള്‍ ഇതുവഴി വിരല്‍ത്തുന്പില്‍ ലഭ്യമാകും.

Google Maps

പുതിയതായി 12 നഗരങ്ങളാണ് ഗൂഗിള്‍ മാപ്‌സിന്റെ ഈ ഓപ്ഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതില്‍ കേരളത്തില്‍ നിന്ന് കൊച്ചിയും തിരുവനന്തപുരവും മാത്രമാണ് ഉള്ളത്.

ഇന്ത്യയില്‍ നിന്നുള്ള നഗരങ്ങളുടെ കാര്യമാണ് പറഞ്ഞത് കെട്ടോ. കൊച്ചിയ്ക്കും തിരുവനന്തപുരത്തിനും ഒപ്പം ഗൂഗിള്‍ റിയല്‍ ടൈം ട്രാഫിക്കില്‍ ഇടം നേടിയ മറ്റ് നഗരങ്ങള്‍ ഇവയാണ്- കൊല്‍ക്കത്ത, കോയമ്പത്തൂര്‍, ലഖ്‌നൗ, ഇന്‍ഡോര്‍, ലുധിയാന, വിശഖപട്ടണം, നാഗ്പൂര്‍, മധുര, ഭോപ്പാല്‍, സൂറത്ത്.

ഗൂഗിളിന്റെ സേവനം ഇനിയെന്തായാലും സ്മാര്‍ട്ട് ഫോണ്‍ ആസക്തി ഏറെയുള്ള മലയാളികള്‍ നന്നായി തന്നെ ഉപയോഗിയ്ക്കും എന്ന് പ്രതീക്ഷിയ്ക്കാം.

English summary
Google Maps adds real time traffic info of 12 cities including Kochi and Thiruvananthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X