കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉഴവൂരിന്റെ കുടുംബത്തിന് പിണറായി സർക്കാരിന്റെ കൈത്താങ്ങ്...മക്കളുടെ പഠനച്ചെലവ് അടക്കം 25 ലക്ഷം സഹായം!

  • By Anamika
Google Oneindia Malayalam News

തിരുവനന്തപുരം: അന്തരിച്ച എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ കുടുംബത്തെ സര്‍ക്കാര്‍ സഹായിക്കും. ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഉഴവൂര്‍ വിജയന്റെ ചികിത്സയ്ക്ക് കുടുംബത്തിന് ചിലവായ തുകയിലേക്ക് 5 ലക്ഷവും രണ്ട് പെണ്‍മക്കളുടെ പഠനാവശ്യങ്ങള്‍ക്ക് വേണ്ടി പത്ത് ലക്ഷം വീതവും ധനസഹായമാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

കാവ്യയുടെ മൊഴി പൊളിയുന്നു...! സിനിമാ സെറ്റില്‍ പള്‍സര്‍ സുനി കാവ്യയുടെ ഡ്രൈവര്‍..??കാവ്യയുടെ മൊഴി പൊളിയുന്നു...! സിനിമാ സെറ്റില്‍ പള്‍സര്‍ സുനി കാവ്യയുടെ ഡ്രൈവര്‍..??

UZHAVOOR

കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഉഴവൂര്‍ വിജയന്‍ അന്തരിച്ചത്. ഈ മാസം 11 മുതല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉഴവൂര്‍ ചികിത്സയില്‍ ആയിരുന്നു. ഉഴവൂരിലെ വീട്ടുവളപ്പില്‍ ആയിരുന്നു സംസ്‌ക്കാരം. എതിരാളികളെ പോലും ചിരിപ്പിച്ചിരുന്ന നര്‍മ്മബോധം ആയിരുന്നു ഉഴവൂരിനെ കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധേയനാക്കിയത്കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെഎസ് യുവിലൂടെയാണ് ഉഴവൂർ വിജയൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. പിന്നീട് യൂത്ത് കോണ്‍ഗ്രസിലും കോൺഗ്രസിലും സജീവമായി. കോൺഗ്രസിൽ നിന്ന് പിന്നീട് കോൺഗ്രസ് (എസ്)ലെത്തിയ അദ്ദേഹം അതിനുശേഷമാണ് എൻസിപിയിലെത്തിയത്.

English summary
Government aid to late NCP leader Uzhavoor Vijayan's Family.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X