കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിലയന്‍സിന് ടവര്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ സ്ഥലം, തീരുമാനം രഹസ്യം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരത്ത്: റിലയന്‍സിന്റെ 4ജി മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുളള സ്ഥലങ്ങള്‍ പാട്ടത്തിന് നല്‍കാന്‍ തീരുമാനം. മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും റവന്യു മന്ത്രിയും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്ഥലം റിലയന്‍സിന് പാട്ടത്തിന് നല്‍കാനാണ് തീരുമാനം. വിപണി വിലയുടെ 10 ശതമാനം പാട്ടത്തുകയാക്കി ഈടാക്കും. ഇന്ത്യാവിഷനാണ് വാര്‍ത്ത പുറത്ത് വിട്ടത്.

Reliance Jio Infocomm

മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിനാണ് സംസ്ഥാന സര്‍ക്കാരിന്റെ ആനുകൂല്യം. റവന്യു വകുപ്പിന്റേയും ആരോഗ്യ വകുപ്പിന്റേയും എതിര്‍പ്പിനെ അവഗണിച്ചുകൊണ്ടാണ് തീരുമാനമെടുത്തിരിക്കുന്നത്. ഒക്ടോബര്‍ എട്ടിന് ചേര്‍ന്ന യോഗത്തിലെ തീരുമാനം സര്‍ക്കാര്‍ പുറത്ത് വിട്ടിരുന്നില്ല.

സ്ഥലം 30 വര്‍ഷത്തേക്കാണ് റിലയന്‍സ് പാട്ടത്തിനെടുക്കുന്നത്. ഭൂനിരപ്പില്‍ നാല് ചതുരശ്ര മീറ്ററും കെട്ടിടങ്ങളുടെ മുകളിലാണെങ്കില്‍ 300 ചതുരശ്ര അടിയും സ്ഥലം ആണ് ടവര്‍ സ്ഥാപിക്കാന്‍ ഇവര്‍ ആവശ്യപ്പെടുന്നത്. ഇതോടെ സര്‍ക്കാര്‍ സഥാപനങ്ങള്‍ക്ക് മുകളില്‍ റിലയന്‍സിന്റെ ടവറുകള്‍ ഉയരും എന്ന് ഉറപ്പായി.

റിലയന്‍സിന് മാത്രമായി ഇത്തരം ആനുകൂല്യം നല്‍കിയാല്‍ വിവാദത്തിന് കാരണമാകും എന്നതിനാല്‍ അപേക്ഷിക്കുന്ന എല്ലാ ടെലികോം കമ്പനികള്‍ക്കും സ്ഥലം നല്‍കാനാണ് ധാരണ. മൊബൈല്‍ കമ്പനികളില്‍ നിന്ന് ടവര്‍ സ്ഥാപിക്കുന്നതിന് ഒറ്റത്തവണ ഫീസ് ഏര്‍പ്പെടുത്തും. എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, പോലീസ് സ്‌റ്റേഷനുകള്‍ എന്നിവയുടെ സ്ഥലം ഇതിനായി വിട്ടുനല്‍കില്ല.

English summary
Government decision to allow space Reliance 4 G mobile tower in government land
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X