കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ വാക്കുപാലിച്ചു, നൗഷാദിന്റെ ഭാര്യയ്ക്ക് ജോലി

മാന്‍ഹോള്‍ അപകടത്തില്‍ മരിച്ച നൗഷാദിന്‍റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കി. റെവന്യൂ വകുപ്പില്‍ ക്ലാര്‍ക്കായിട്ടാണ് നിയമനം. നൗഷാദ് മരിച്ച് ഒരു വര്‍ഷം പിന്നിട്ടതിനു ശേഷമാണ് ജോലി നല്‍കിയിരിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

കോഴിക്കോട് : മാന്‍ഹോളില്‍ കുടുങ്ങിപ്പോയ അന്യ സംസ്ഥാന തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ ജീവന്‍ നഷ്ടമായ കോഴിക്കോട്ടെ ഓട്ടോ ഡ്രൈവര്‍ നൗഷാദിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കി. നൗഷാദ് മരിച്ച് ഒരു വര്‍ഷത്തിനു ശേഷമാണ് ഭാര്യ സഫ്രീനയ്ക്ക് ജോലി ലഭിച്ചിരുക്കുന്നത്.

സഫ്രീനയെ റവന്യൂ വകുപ്പില്‍ ക്ലാര്‍ക്കായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് വെളളിയാഴ്ചയാണ് പുറത്തു വന്നത്. നവംബര്‍ 25ന്റെ മുന്‍കാല പ്രാബല്യത്തോടെയാണ് നിയമനം. മന്ത്രിസഭയുടെ സവിശേഷ അധികാരം ഉപയോഗിച്ചാണ് സഫ്രീനയുടെ നിയമനം.

manhole

ക്ലാര്‍ക്ക് പോസ്റ്റില്‍ ഇനി വരുന്ന ഒഴിവില്‍ സ്ഫ്രീനയെ നിയമിക്കണമെന്നാണ് നിര്‍ദേശം. ഇതില്‍ തുടര്‍ നടപടി സ്വീകരിക്കാനുള്ള ചുമതല ജില്ലാ കലക്ടര്‍ക്കാണ്.

2015 നവംബര്‍ 26നാണ് മാന്‍ഹോളില്‍ വീണ തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ നൗഷാദും മരിച്ചത്. കണ്ടംകുളത്തിനടുത്ത് മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെയാണ് തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടത്. ഇവരുടെ നിലവിളി കേട്ടാണ് നൗഷാദ് രക്ഷാ പ്രവര്‍ത്തനത്തിനെത്തിയത്.

നൗഷാദിന്റെ ജീവ ത്യാഗം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അന്നത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നൗഷാദിന്റെ ഭാര്യയ്ക്ക് ജോലി വാഗ്ദാനം ചെയ്തത്. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും വാക്കു പാലിക്കാത്തത് ഏറെ വിവാദമായിരുന്നു.

English summary
Government give job to naushad's wife. appointed as clerk in revenue department.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X