കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവര്‍ണറുടെ റിപ്പബ്ലിക് ദിനസന്ദേശത്തില്‍ സര്‍ക്കാരിന് ഉപദേശം?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പബ്ലിക്ദിനാഘോഷങ്ങള്‍ക്ക് തുടക്കമായത് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ പതാക ഉയര്‍ത്തിയതോടെ ആയിരുന്നു. പതാക ഉയര്‍ത്തിയതിന് ശേഷം നലല്‍കിയ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ സംസ്ഥാന സര്‍ക്കാരിനെ അദ്ദേഹം ഉപദേശിക്കുകയും ചെയ്തു.

ഭരണം സുതാര്യമായിരിക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. ഭരണത്തിലുള്ളവര്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കാര്യത്തില്‍ ഉത്തരവാദിത്തമുള്ളവരായിരിക്കണം എന്നും അദ്ദേഹം പറഞ്ഞു. മികച്ച ഭരണം കാഴ്ചവക്കേണ്ടത് സര്‍ക്കാരുകളുടെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.

P Sathasivam

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ നിലവാരം സംബന്ധിച്ചും ഗവര്‍ണര്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനത്തിലും സുതാര്യത വേണമെന്നാണ് അദ്ദേഹം പറഞ്ഞത്. വിദ്യാഭ്യാസ നിലവാരം ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാം സുതാര്യമാണെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എപ്പോഴും പറയുന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് അങ്ങനെ തോന്നുന്നില്ലെന്ന് സംശയിക്കുന്നതുകൊണ്ടാവും ഗവര്‍ണര്‍ ഇത്തരത്തില്‍ ഒരു ഉപദേശം നല്‍കിയതെന്നാണ് ചിലരെങ്കിലും പറയുന്നത്. സംസ്ഥാനത്തെ ധനമന്ത്രി തന്നെ അഴിമതി ആരോപണം നേരിടുന്ന സാഹചര്യത്തില്‍ ഗവര്‍ണറുടെ പരാമര്‍ശത്തിന് ഒരു വിമര്‍ശന സ്വഭാവമുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

സംസ്ഥാനത്ത് എല്ലാ ജില്ലാകേന്ദ്രങ്ങളിലും റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നടന്നു. മിക്കയിടത്തും മന്ത്രിമാര്‍ പതാക ഉയര്‍ത്തി. സ്‌കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പതാക ഉയര്‍ത്തി.

English summary
Government should be transparent : Governor P Sathasivam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X