കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാശ്രയ പ്രവേശനം; സർക്കാർ പുന:പരിശോധനാ ഹർജി നൽകും, 11 ലക്ഷം ഫീസ് രണ്ട് കോളേജുകൾക്ക് മാത്രം!

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: സ്വാശ്രയ എംബിബിഎസ് ഫാസ് 11 ലക്ഷമാക്കി ഉയർത്തിയ സുപ്രീംകോടതി ഉത്തരവിനെതിരെ സർക്കാർ പുന:പരിശോധന ഹർജി നൽകും. സ്വാശ്രയ മെഡിക്കല്‍ കോളേജിലെ എംബി ബിഎസ് പ്രവേശനത്തിന് സുപ്രീം കോടതി നിര്‍ദേശിച്ച പതിനൊന്നു ലക്ഷം രൂപയെന്ന താത്കാലിക ഫീസ് കെഎംസിടിക്കും ശ്രീനാരായണ കോളേജിനും മാത്രമേ ബാധകമാകൂ എന്ന് സർക്കാരിന് വികഗ്ധോപദേശം കിട്ടി.

സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. കോടതിയെ സമീപിച്ച കെ.എം.സി.ടി, ശ്രീനാരായണ മെഡിക്കല്‍ കോളേജുകള്‍ക്ക് മാത്രമായിരിക്കും 11 ലക്ഷമെന്ന ഉപദേശമാണ് കിട്ടിയത്. ബാക്കി കോളേജുകളില്‍ അഞ്ച് ലക്ഷമായിരിക്കും ഫീസ്. സുപ്രീം കോടതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഫീസ് നിരക്ക് സുപ്രീം കോടതിയെ സമീപിച്ച മെഡിക്കല്‍ കോളേജുകള്‍ക്ക് മാത്രമാണോ അതോ മറ്റു കോളേജുകള്‍ക്കു കൂടി ബാധകമാണോ എന്ന ആശയകുഴപ്പം നിലനിന്നിരുന്നു.

MBBS

അതേസമയം കുറഞ്ഞ ഫീസിന്റെ ആനുകൂല്യം വിദ്യാര്‍ഥികള്‍ക്ക് ലഭിക്കാനുള്ള സാധ്യത കുറവാണ്. ഉയര്‍ന്ന ഫീസ് എന്ന ആവശ്യവുമായി മാനേജുമെന്റുകള്‍ വീണ്ടും കോടതിയെ സമീപിച്ചേക്കും. സര്‍ക്കാരുമായി കരാറുണ്ടാക്കാത്ത സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ എം ബി ബി എസ് പ്രവേശനത്തിന് പതിനൊന്നു ലക്ഷം രൂപ താത്കാലിക ഫീസ് ഈടാക്കാന്‍ സുപ്രീം കോടതി അനുമതി നൽകിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ഹൈക്കോടതിയുടെ അന്തിമവിധി വരുന്നതുവരെയാണ് സുപ്രീം കോടതിയുടെ ഉത്തരവിന് സാധുത.

English summary
Government to file review petition in self finance medical admission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X