കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍കുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

ടിപി സെന്‍കുമാറിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗത്വത്തിന് വിഘാതമായി കേന്ദ്രസര്‍ക്കാരിന് കത്തയച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി .

  • By Nihara
Google Oneindia Malayalam News

തിരുവനന്തപുരം : മത സ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തില്‍ സംസാരിച്ചുവെന്ന് ചൂണ്ടിക്കാട്ടി മുന്‍ പോലീസ് മേധാവിക്കെതിരെ കത്ത് നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി. ടിപി സെന്‍കുമാറിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗത്വത്തിന് വിഘാതമായി കേന്ദ്രസര്‍ക്കാരിന് കത്തയച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്. പോലീസ് കംപ്ലെയ്ന്‍റ് അതോറിറ്റിയുടെ ശുപാര്‍ശ പ്രകാരം 31 പോലീസുകാര്‍ക്കെതിരെ പരാതിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 1410 കേസുകളില്‍ ഇതുവരെ തീര്‍പ്പുണ്ടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ജയിലില്‍ പ്രത്യേക സൗകര്യം ലഭിക്കുന്നുവെന്ന ആക്ഷേപം ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. കേസിലെ പ്രതികളിലൊരാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പൂജപ്പുര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. കോഴിക്കോട് മെഡിക്കല്‍ കോളേജിലും കൊട്ടാരക്കര, കൊല്ലം താലൂക്ക് ആശുപത്രികളിലും ട്രോമാകെയര്‍ സംവിധാനം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു.

Chief Minister

ദേശീയ ഗെയിംസില്‍ മികവു കാട്ടിയ പ്രതിഭകളില്‍ 72 കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയെന്ന് മന്ത്രി എസി മൊയ്തീന്‍ അറിയിച്ചു. ബാക്കിയുള്ളവര്‍ക്ക് ഉടന്‍ തന്നെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി നല്‍കുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

English summary
Pinarayi Vijayan about Sen Kumar's posting on administartive tribunal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X