കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ 'ഉണര്‍ന്നു'...ഇനി പനിക്ക് രക്ഷയില്ല, തയ്യാറാക്കിയത് വിപുലമായ പദ്ധതികള്‍

23ന് സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു

  • By Sooraj
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് പനി മരണങ്ങള്‍ സെഞ്ച്വറിയും കഴിഞ്ഞ് മുന്നേറിക്കൊണ്ടിരിക്കെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് സര്‍ക്കാര്‍ പനി പ്രതിരോധിക്കാന്‍ വലിയ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നു മന്ത്രിസഭാ യോഗത്തിനു ശേഷം വിശദമാക്കിയത്.

പനി അത്ര വലിയ വില്ലനല്ല..സൂക്ഷിച്ചാല്‍ അനായാസം തോല്‍പ്പിക്കാം...ഇവ ശ്രദ്ധിച്ചാല്‍ മതിപനി അത്ര വലിയ വില്ലനല്ല..സൂക്ഷിച്ചാല്‍ അനായാസം തോല്‍പ്പിക്കാം...ഇവ ശ്രദ്ധിച്ചാല്‍ മതി

കേസില്‍ വീണ്ടും ട്വിസ്റ്റ്!! പീഡിപ്പിച്ചത് സ്വാമിയല്ല, അയാള്‍...യുവതിയുടെ വെളിപ്പെടുത്തല്‍കേസില്‍ വീണ്ടും ട്വിസ്റ്റ്!! പീഡിപ്പിച്ചത് സ്വാമിയല്ല, അയാള്‍...യുവതിയുടെ വെളിപ്പെടുത്തല്‍

23ന് സര്‍വ്വകക്ഷി യോഗം

23ന് സര്‍വ്വകക്ഷി യോഗം

പനിയെ പ്രതിരോധിക്കാനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഈ മാസം 23ന് സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നാട് മുഴുവന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മാധ്യമങ്ങളും ശ്രദ്ധിക്കണം

മാധ്യമങ്ങളും ശ്രദ്ധിക്കണം

പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു മാധ്യമങ്ങളും ശ്രദിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പനി പ്രതിരോധനത്തിനുള്ള ബോധവല്‍ക്കരണ പരിപാടികള്‍ നല്‍കാന്‍ മാധ്യമ മേധാവികളോട് അഭ്യര്‍ത്തിച്ചിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കി.

മേഖലകളാക്കി തിരിക്കും

മേഖലകളാക്കി തിരിക്കും

പനി ബാധിത പ്രദേശങ്ങളെ മൂന്നായി തിരിക്കും. ഹൈ റിസ്‌ക്, മോഡറേറ്റ് റിസ്‌ക്, ലോ റിസ്‌ക് എന്നിങ്ങനെയായിരിക്കും ഇത്. ഹൈ റിസ്‌ക് മേഖലയില്‍ പ്രത്യേക ബോധവല്‍ക്കരണ പരിപാടികളാണ് നടത്തുന്നത്.

ശുചീകരണ പരിപാടി

ശുചീകരണ പരിപാടി

ഈ മാസം മൂന്നു ദിവസങ്ങളില്‍ എല്ലാ വാര്‍ഡുകളിലും വിപുലമായ ശുചീകരണ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 27, 28, 29 തിയ്യതികളില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാന്‍ രാഷ്ട്രീയ പാര്‍ട്ടികളും ക്ലബ്ബുകളും സംഘടനകളും മുന്നിട്ടിങ്ങണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മന്ത്രിമാര്‍ക്ക് ചുമതല

മന്ത്രിമാര്‍ക്ക് ചുമതല

സംസ്ഥാനത്തെ ഓരോ ജില്ലയിലെയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മന്ത്രിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം (കടകംപള്ളി സുരേന്ദ്രന്‍), കൊല്ലം (മേഴ്‌സിക്കുട്ടിയമ്മ), പത്തനംതിട്ട (മാത്യു ടി തോമസ്), ആലപ്പുഴ (ജി സുധാകരന്‍), കോട്ടയം (കെ രാജു), ഇടുക്കി (എംഎം മണി), റണാകുളം (തോമസ് ഐസക്ക്), തൃശൂര്‍ (എസി മൊയ്തീന്‍), പാലക്കാട് (എകെ ബാലന്‍), മലപ്പുറം (കെ ടി ജലീല്‍), കോഴിക്കോട് (കെ കെ ശൈലജ), വയനാട് (വികെ സുനില്‍കുമാര്‍), കണ്ണൂര്‍ (കടന്നപ്പള്ളി രാമചന്ദ്രന്‍), കാസര്‍കോഡ് (ഇ ചന്ദ്രശേഖരന്‍) എന്നിവര്‍ക്കാണ് ചുമതല.

ചികില്‍സ വര്‍ധിപ്പിക്കും

ചികില്‍സ വര്‍ധിപ്പിക്കും

ആശുപത്രിയില്‍ കിടത്തി ചികില്‍സ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആശുപത്രികളില്‍ നിലവില്‍ ഉപയോഗശൂന്യമായി കിടക്കുന്ന കെട്ടിടങ്ങള്‍ തുറന്ന് വൃത്തിയാക്കിയ ശേഷം ചികില്‍സയ്ക്കായി ഉപയോഗിക്കും. കൂടുതല്‍ ജനബാഹുല്യമുള്ള സ്ഥലങ്ങളില്‍ മെബൈല്‍ ക്ലിനിക്കുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

നിയമനം വേണം

നിയമനം വേണം

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാവണമെങ്കില്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകൡ ഒരു ഡോക്ടര്‍, ഒരു പാരാ മെഡിക്കല്‍ സ്റ്റാഫ്, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ രണ്ടു ഡോക്ടര്‍മാര്‍, രണ്ട് പാരാ മെഡിക്കല്‍ സ്റ്റാഫുമാര്‍ എന്നിവരെ തദ്ദേശ സ്ഥാപനങ്ങള്‍ നിയമിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

English summary
Govt takes necessary steps to stop fever in state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X