കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തെ കണ്ടുപഠിക്കാൻ ഗുജറാത്തിനോട് കേന്ദ്രസർക്കാരിന്റെ നിർദേശം! ഗുജറാത്ത് സംഘം കേരളത്തിലേക്ക്...

ജൂൺ 15നാണ് ഗുജറാത്ത് സർക്കാർ നിയോഗിച്ച പ്രത്യേക സംഘം കേരളത്തിൽ എത്തുക.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ രംഗത്ത് കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ കണ്ടുപഠിക്കാൻ ഗുജറാത്ത് സംഘം കേരളത്തിലെത്തും. പൊതുവിദ്യാഭ്യാസ രംഗത്ത് കേരളത്തെ മാതൃകയാക്കണമെന്ന കേന്ദ്ര മാനവവിഭവ ശേഷി വികസന മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് ഗുജറാത്ത് സംഘം കേരളത്തിലെത്തുന്നത്.

മദ്യപിച്ച യുവാക്കൾ സഞ്ചരിച്ച കാറിടിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു, രണ്ട് പേർക്ക് പരിക്ക്...മദ്യപിച്ച യുവാക്കൾ സഞ്ചരിച്ച കാറിടിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു, രണ്ട് പേർക്ക് പരിക്ക്...

കോഴിക്കോട് വീണ്ടും ബോംബേറ്! സായുധസേനയെ വിന്യസിച്ചു,ബൈക്ക് യാത്രയ്ക്ക് നിരോധനം;ഇന്ന് സമാധാന യോഗംകോഴിക്കോട് വീണ്ടും ബോംബേറ്! സായുധസേനയെ വിന്യസിച്ചു,ബൈക്ക് യാത്രയ്ക്ക് നിരോധനം;ഇന്ന് സമാധാന യോഗം

ജൂൺ 15നാണ് ഗുജറാത്ത് സർക്കാർ നിയോഗിച്ച പ്രത്യേക സംഘം കേരളത്തിൽ എത്തുക. ആദ്യഘട്ടത്തിൽ സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണത്തെ സംബന്ധിച്ചാകും ഗുജറാത്തിൽ നിന്നുള്ള ഉന്നതതല സംഘം പഠിക്കുക. ഗുജറാത്ത് സ്‌കൂളുകളിലെ ഉച്ചഭക്ഷണ കമ്മീഷണര്‍ രാജേന്ദ്ര ജി ത്രിവേദിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യഘട്ടത്തിൽ കേരളം സന്ദർശിക്കാനെത്തുന്നത്.

ജൂൺ മാസം 15ന്...

ജൂൺ മാസം 15ന്...

ഗുജറാത്തിൽ നിന്നുള്ള ഉന്നതതല സംഘം ജൂൺ 15നാണ് കേരളത്തിലെത്തുന്നത്. തിരുവനന്തപുരത്തെത്തുന്ന സംഘത്തിന്റെ സന്ദർശനം രണ്ട് ദിവസം നീണ്ടുനിൽക്കും.

കേരളത്തെ കണ്ട് പഠിക്കാൻ...

കേരളത്തെ കണ്ട് പഠിക്കാൻ...

കേരളത്തിലെ സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണ പദ്ധതിയെക്കുറിച്ചാണ് ഗുജറാത്ത് സംഘം ആദ്യഘട്ടത്തിൽ പഠനം നടത്തുന്നത്. പൊതുവിദ്യാഭ്യാസ രംഗത്ത് കേരളത്തെ കണ്ടുപഠിക്കാൻ കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു.

28 ലക്ഷം കുട്ടികൾക്ക് ഭക്ഷണം...

28 ലക്ഷം കുട്ടികൾക്ക് ഭക്ഷണം...

28 ലക്ഷം കുട്ടികളാണ് കേരളത്തിലെ സ്കൂളുകളിലൂടെ മികച്ച ഭക്ഷണം കഴിക്കുന്നത്. എല്ലാ ദിവസവും ഏറ്റവും ഗുണമേന്മയുള്ള ഭക്ഷണമാണ് സർക്കാർ കുട്ടികൾക്ക് നൽകുന്നത്.

ഉച്ചഭക്ഷണത്തിന് പുറമേ...

ഉച്ചഭക്ഷണത്തിന് പുറമേ...

കുട്ടികൾക്ക് ദിവസേനയുള്ള ഉച്ചഭക്ഷണത്തിന് പുറമേ ആഴ്ചയിൽ രണ്ടു ദിവസം വീതം പാലും മുട്ടയും, പാലും നേന്ത്രപ്പഴവും നൽകുന്നുണ്ട്. ഇതുകൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 1300ലധികം സ്കൂളുകളിൽ പ്രഭാത ഭക്ഷണവും നൽകുന്നുണ്ട്.

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രബന്ധം...

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രബന്ധം...

മാനവവിഭവശേഷി മന്ത്രാലയം കഴിഞ്ഞ മാസം സംഘടിപ്പിച്ച യോഗത്തിൽ സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടർ കെവി മോഹൻകുമാർ കേരളത്തിലെ സ്കൂളുകളിൽ നടപ്പിലാക്കിയ ഉച്ചഭക്ഷണ വിതരണത്തെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചതോടെയാണ് സംഭവം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്നത്.

മറ്റു സംസ്ഥാനങ്ങൾക്ക് നിർദേശം...

മറ്റു സംസ്ഥാനങ്ങൾക്ക് നിർദേശം...

കേരളത്തിലെ ഉച്ചഭക്ഷണ വിതരണത്തെക്കുറിച്ചും, പൊതുവിദ്യാഭ്യാസ രംഗത്തെ വിവിധ പദ്ധതികളെക്കുറിച്ചും പഠിക്കണമെന്ന് മറ്റു സംസ്ഥാനങ്ങൾക്ക് മാനവവിഭവ ശേഷി മന്ത്രാലയം നിർദേശം നൽകിയിരുന്നു. ഇതുപ്രകാരമാണ് ഗുജറാത്ത് സംഘം കേരളത്തിലെത്തുന്നത്.

കേരള മോഡൽ...

കേരള മോഡൽ...

സ്കൂളുകളിലെ ഭക്ഷണവിതരണത്തിൽ കേരള മോഡലിനെ മാതൃകയാക്കി പദ്ധതി നടപ്പിലാക്കുന്നതിന്റെ മുന്നോടിയായാണ് ഗുജറാത്ത് സംഘത്തിന്റെ സന്ദർശനം. ഗുജറാത്ത് സംഘം മടങ്ങിയാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ഉന്നതതല സംഘങ്ങളും കേരളത്തിലെത്തും.

English summary
gujarat government representatives will visit kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X