കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആനയോടൊപ്പം നിന്ന് ഫോട്ടോയെടുക്കുന്നതിനിടെ യുവതി ചവിട്ടേറ്റ് മരിച്ചു

  • By Meera Balan
Google Oneindia Malayalam News

അടിമാലി: ആനയ്‌ക്കൊപ്പം നിന്ന് ഫോട്ടോയെടുക്കുന്നതിനിടെ ചവിട്ടേറ്റ് യുവതി മരിച്ചു. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ അമയുടെ കാലിനടിയില്‍ അകപ്പെട്ട ഗുജറാത്ത് സ്വദേശിയായ വിനോദസഞ്ചാരിയായ യുവതിയ്ക്കാണ് ദാരുണാന്ത്യം ഉണ്ടായത്. ഭര്‍ത്താവ് രാഗേഷിനൊപ്പം ആനയുടെ കൂടെനിന്ന് ഫോട്ടോയെടുക്കവെയാണ് ഗുജറാത്ത് സ്വദേശിനിയായ ദീപാലി (27) ചവിട്ടേറ്റ് മരിച്ചത്.

ഗുജറാത്ത് നര്‍മ്മദ രാദ് പീപ്പില്ല സ്വദേശിനിയാണ്. തിങ്കളാഴ്ച വൈകിട്ട് അഢ്ചരയോടെ ഇരുട്ടുകാനത്ത് പ്രവര്‍ത്തിയ്ക്കുന്ന ആന സവാരി കേന്ദ്രത്തിലാണ് അപകടം സവാരിയ്ക്ക് ശേഷം ഫോട്ടോ എടുക്കുന്നതിനിടെ ആന തുമ്പിക്കൈ ഉയര്‍ത്തുന്നത് കണ്ട് സ്്ത്രീ ഭയന്നു. തുടര്‍ന്ന് ഇവര്‍ ആനയുടെ കാല്‍ച്ചുവട്ടിലേയ്ക്ക് വീഴുകയായിരുന്നു.

Adimali

ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. ഗുജറാത്തിലെ ഒരു സ്വകാര്യ സ്‌കൂളിലെ അധ്യാപികയാണ് ദീപാലി. നാലര വയസുകാരിയായ ആയുഷി ഏക മകളാണ്.

ദീപാലിയും കുടുംബവും ഉള്‍പ്പടെ 14 പേരടങ്ങുന്ന വിനോദ സഞ്ചാരികള്‍ ഞായറാഴ്ചയാണ് കൊച്ചിയിലെത്തിയത്. ഇവിടെ നിന്നും മൂന്നാറിലേയ്ക്ക്്ുള്ള യാത്രാമധ്യേയാണ് ആനസവാരിയ്ക്കിറങ്ങിയത്. മൃതദേഹം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.

English summary
Gujarati tourist in her 27s stomped to death by elephant at Adimali.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X