കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുവായൂരിലെ ആനകളെ ഇനി വാടകയ്ക്ക് നല്‍കില്ല

  • By Sruthi K M
Google Oneindia Malayalam News

തൃശ്ശൂര്‍: ഗുരുവായൂരിലെ ഗജവീരന്‍മാരെ ഇനി മറ്റു ഉത്സവങ്ങളില്‍ കാണാമെന്നു വിചാരിക്കണ്ട. ഗുരുവായൂരിലെ ആനകള്‍ ഗുരുവായൂരപ്പനു സ്വന്തം. ഗുരുവായൂരിലെ ആനകളെ മറ്റു ഉത്സവങ്ങള്‍ക്ക് വാടകയ്ക്ക് നല്‍കുന്നതിന് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് വിലക്കേര്‍പ്പെടുത്തി. വന്യജീവി സംരക്ഷണ നിയമപ്രകാരം ആനകളെ വാടകയ്ക്ക് കൊടുക്കുന്നത് നിയമവിരുദ്ധമാണ്.

ആനകളെ നടക്കിരുത്തുന്നതു ചട്ടവിരുദ്ധമാണെന്നും കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ ശുപാര്‍ശയില്‍ വ്യക്തമാക്കുന്നു. ഇതുകൂടാതെ, ദേവസ്വത്തിലെ മിക്ക ആനകളുടെയും ഉടമസ്ഥാവകാശം വ്യാജമാണെന്നും ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആനകള്‍ക്ക് നല്ല രീതിയിലുള്ള പരിപാലനം നടക്കുന്നില്ലെന്ന പരാതിയുമുണ്ട്.

elephant

ആനകളുടെ സംരക്ഷണത്തിന്റെ ഭാഗമായാണ് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ പുതിയ നടപടി. ഗുരുവായൂരിലെ ഭൂരിഭാഗം ആനകളും രോഗബാധിതരാണെന്നും 65 വയസ്സിനു മുകളില്‍ പ്രായമുളള ആനകളെ വനംവകുപ്പിന് കൈമാറണമെന്നും ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. രോഗമുള്ള ആനകള്‍ക്ക് വേണ്ട രീതിയിലുള്ള പരിചരണം നല്‍കാത്തതിനാല്‍ എട്ടോളം ആനകള്‍ ചരിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആനകളെ വളര്‍ത്താനും സംരക്ഷിക്കാനും കൂടുതല്‍ സ്ഥലം കണ്ടെത്തണമെന്നും ബോര്‍ഡിന്റെ ശുപാര്‍ശയില്‍ പറയുന്നു. ആനക്കോട്ടയുടെ വിസ്തൃതി 110 ഏക്കറാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

English summary
Guruvayur Elephants are banned to provide other festival for rent.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X