കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് പലയിടത്തും താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമല്ല

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: എറണാകുളം ജില്ലയിലും ആലപ്പുഴയിലെ പല ഭാഗങ്ങളിലും താറാവുകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമല്ലെന്ന് റിപ്പോര്‍ട്ട്. നൂറുകണക്കിന് താറാവുകളെയാണ് ആളുകളും മറ്റ് അധികൃതരും ചേര്‍ന്ന് കൊന്നൊടുക്കിയത് . ഇതിന് പുറമെ സംസ്ഥാനത്ത് പക്ഷിപ്പനി മനുഷ്യനിലേയ്ക്ക് പടര്‍ന്നിട്ടില്ലെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നു.

എറണാകുളം ജില്ലയില്‍ താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമല്ലെന്ന പ്രാഥമിക റിപ്പോര്‍ട്ടാണ് പുറത്ത് വന്നത് . മൃഗസംരക്ഷണ വകുപ്പിന്റെ തിരുവല്ലയിലെ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. താറാവുകളില്‍ നിന്ന് ശേഖരിച്ച സ്രവം പരിശോധിച്ചതില്‍ പക്ഷിപ്പനിയുടെ വൈറസുകള്‍ കണ്ടെത്തിയില്ല .

Dead Duck

ഇതിന് പുറമെ ആലപ്പുഴ മാന്നാറിലും ചെന്നിത്തലയിലും താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമല്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു . ജില്ലയില്‍ അസുഖം ബാധിച്ച താറാവുകളെ കൊന്നൊടുക്കുന്ന നടപടി ഉടന്‍ പൂര്‍ത്തിയാകുമെന്നാണ് അറിയുന്നത്. എറണാകുളം ജില്ലിയിലെ മാണിക്യ മംഗലത്ത് താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമല്ലെന്നും റിപ്പോര്‍ട്ടുണ്ട്. മനുഷ്യരിലേയ്ക്ക് പനി പടര്‍ന്നിട്ടില്ല. നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രണ്ടു പേര്‍ക്കും വൈറസ് ബാധയേറ്റിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി.

English summary
H5 N1 not infected humans in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X