കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഖിലയോ ഹാദിയയോ? അത് ലവ് ജിഹാദ് തന്നെയെന്ന്... സുപ്രീം കോടതി പറഞ്ഞത് ആര്‍ക്കുള്ള തിരിച്ചടി?

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ദില്ലി/തിരുവനന്തപുരം: ഹാദിയ കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് വിട്ടുകൊണ്ടാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. എന്നാല്‍ ഹാദിയ എന്ന പേര് പറയാതെ അഖില എന്നാണ് കോടതി പരാമര്‍ശിച്ചത്. ഇത് പുറത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്.

ദേശീയ മാധ്യമങ്ങള്‍ ലവ് ജിഹാദ് എന്നാണ് ഹാദിയ കേസിനെ ഇപ്പോള്‍ തന്നെ വിശേഷിപ്പിക്കുന്നത്. കേരളത്തില്‍ ലവ് ജിഹാദ് നടക്കുന്നു എന്ന തങ്ങളുടെ റിപ്പോര്‍ട്ട് ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ കോടതി വിധിയെന്ന് പോലും ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ കോടതിയില്‍ നടന്ന കാര്യങ്ങള്‍ ആര്‍ക്ക് ഗുണകരമാകും എന്നാണ് അന്വേഷിക്കേണ്ടത്. എന്‍ഐഎയെ സുപ്രീം കോടതിയ്ക്കും അത്രകണ്ട് വിശ്വാസമില്ലേ എന്ന ചോദ്യവും ബാക്കിയാണ്.

അഖില എന്ന് പറയുമ്പോള്‍

അഖില എന്ന് പറയുമ്പോള്‍

കേസ് പരിഗണിക്കുമ്പോള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉള്‍ക്കൊള്ളുന്ന ബഞ്ച് അഖില എന്ന പേരാണ് പരാമര്‍ശിച്ചത്. എന്നാല്‍ അഖില മതം മാറി ഹാദിയ ആയി എന്നത് ഒരു സത്യവും ആണ്.

കോടതി വിശ്വസിക്കുന്നില്ല?

കോടതി വിശ്വസിക്കുന്നില്ല?

അഖില, ഹാദിയ ആയ മതം മാറ്റത്തെ കോടതി പോലും മുഖവിലയ്‌ക്കെടുക്കുന്നില്ല എന്ന സംശയം ജനിപ്പിക്കുന്നതായിരുന്നു ഈ പരാമര്‍ശം എന്ന് പറയാതെ വയ്യ. മതംമാറ്റം സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വരുത്തുവാന്‍ വേണ്ടി കൂടിയാണ് അന്വേഷണം എന്ന കാര്യവും ഓര്‍ക്കേണ്ടതുണ്ട്.

എന്‍ഐഎയെ വിശ്വാസമില്ലേ?

എന്‍ഐഎയെ വിശ്വാസമില്ലേ?

എന്‍ഐഎ അന്വേഷണം നിഷ്പക്ഷമാകുമോ എന്ന കാര്യത്തില്‍ ഷെഫിന്‍ ജഹാനും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ക്കും സംശയമുണ്ട്. ഒരു മുന്‍ സുപ്രീം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിടുമ്പോള്‍ സുപ്രീം കോടതിയും ആ സംശയത്തെ തള്ളിക്കളയുന്നില്ല എന്ന് വിലയിരുത്തേണ്ടി വരും.

രണ്ട് ജഡ്ജിമാരെ തള്ളി, രണ്ട് ജഡ്ജിമാരെ കൊണ്ടു

രണ്ട് ജഡ്ജിമാരെ തള്ളി, രണ്ട് ജഡ്ജിമാരെ കൊണ്ടു

ഹാദിയ കേസില്‍ ആദ്യം വന്ന ഹൈക്കോടതി വിധി ഹാദിയ്ക്ക് അനുകൂലമായിരുന്നു. എന്നാല്‍ രണ്ടാമത്തെ വിധിയാണ് എതിരായത്. വിവാഹം അസാധുവാക്കിക്കൊണ്ടായികുന്നു ആ വിധി. അത് സുപ്രീം കോടതി പരാമര്‍ശിക്കുകയും ചെയ്തു.

കപില്‍ സിബലിന്റെ ചോദ്യം

കപില്‍ സിബലിന്റെ ചോദ്യം

എന്നാല്‍ ഷെഫിന്‍ ജഹാന് വേണ്ടി ഹാജരായ കപില്‍ സിബല്‍ അതി ശക്തമായാണ് ഇതിനെ എതിര്‍ത്തത്. ഹൈക്കോടതിയിലെ തന്നെ രണ്ട് ബഞ്ചുകളുടെ ഉത്തരവുകളെ എങ്ങനെയാണ് വേര്‍തിരിവോടെ കാണുക എന്നതായിരുന്നു സുപ്രീം കോടതിയോട് കപില്‍ സിബലിന്റെ ചോദ്യം. എന്നാല്‍ അതിന് മറുപടി കിട്ടിയതും ഇല്ല.

ഹാദിയയെ കേള്‍ക്കും

ഹാദിയയെ കേള്‍ക്കും

കേസില്‍ അന്തിമ വിധി പ്രഖ്യാപിക്കും മുമ്പ് ഹാദിയ എന്ന അഖിലയെ കേള്‍ക്കും എന്ന് സുപ്രീം കോടതി ഉറപ്പ് നല്‍കിയിട്ടുണ്ട്. ഒരു പക്ഷേ, ഹാദിയക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നായിരിക്കും ഇത്.

തുടക്കത്തിലേ കേള്‍ക്കണം

തുടക്കത്തിലേ കേള്‍ക്കണം

എന്നാല്‍, കേസ് അന്വേഷണം കഴിയുന്നത് വരെ ഇതിനായി കാത്തു നില്‍ക്കരുത് എന്നായിരുന്നു കപില്‍ സിബലിന്റെ ആവശ്യം. ഹാദിയ/അഖില ഇപ്പോള്‍ കസ്റ്റഡിയില്‍ ആണെന്നും കേസിന്റെ തുടക്കത്തില്‍ തന്നെ അവളെ കേള്‍ക്കണം എന്നും ആവശ്യപ്പെട്ടു. പക്ഷേ കോടതി ഈ ആവശ്യം തള്ളിക്കളഞ്ഞു.

മുന്‍വിധിയുണ്ടോ?

മുന്‍വിധിയുണ്ടോ?

അഖില/ഹാദിയ ഒരു മുതിര്‍ന്ന സ്ത്രീ ആണെന്നും അവരുടേത് നിര്‍ബന്ധിത മതിപരിവര്‍ത്തനം ആണെന്ന മുന്‍വിധിയോട് കാര്യങ്ങളെ നോക്കിക്കാണരുത് എന്നും കപില്‍ സിബല്‍ വാദിച്ചു. എന്നാല്‍ ഇതും പരിഗണിക്കപ്പെട്ടില്ല.

ആര്‍വി രവീന്ദ്രന്‍

ആര്‍വി രവീന്ദ്രന്‍

മുന്‍ സുപ്രീം കോടതിസ ജഡ്ജി ആര്‍വി രവീന്ദ്രന് ആണ് കേസ് അന്വേഷണത്തിന്റെ മേല്‍നോട്ടം. ബെംഗളൂരുവില്‍ ഓരോ സിറ്റിങ്ങിനും ജസ്റ്റിസ് രവീന്ദ്രന് ഒരു ലക്ഷം രൂപ വീതം കേന്ദ്ര സര്‍ക്കാര്‍ നല്‍കണം. ബെംഗളൂരുവിന് പുറത്താണെങ്കില്‍ രണ്ട് ലക്ഷം രൂപയും.

ലവ് ജിഹാദ് എന്ന് ഉറപ്പിച്ചവര്‍

ലവ് ജിഹാദ് എന്ന് ഉറപ്പിച്ചവര്‍

ഹാദിയ കേസ് ലവ് ജിഹാദ് തന്നെ എന്ന് ഉറപ്പിച്ച മട്ടിലാണ് പല ദേശീയ മാധ്യമങ്ങളും. ടൈംസ് ഗ്രൂപ്പും ഹിന്ദുസ്ഥാന്‍ ടൈംസും എല്ലാം വിശേഷിപ്പിക്കുന്നത് അത്തരത്തിലാണ്. കേരളത്തെ ലക്ഷ്യം വച്ചുള്ള ഇത്തരം വാര്‍ത്തകള്‍ ഇപ്പോള്‍ സജീവമാണ്.

പിണറായി സര്‍ക്കാര്‍

പിണറായി സര്‍ക്കാര്‍

കേസില്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത നിലപാടും ഒരുവിഭാഗം ചോദ്യം ചെയ്യുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ എന്‍ഐഎ അന്വേഷണത്തെ കോടതിയില്‍ എതിര്‍ത്തിരുന്നില്ല.

English summary
Hadiya Case: National Media says it is Love Jihad, but what court observed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X