കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാദിയ കേസ് : ജഡ്ജിമാർക്ക് ഭീഷണി!! ഏത് നിമിഷവും ആക്രമിക്കപ്പെട്ടേക്കാം!!

രണ്ട് സുരക്ഷ ഉദ്യോഗസ്ഥരെ വീതം ജഡ്ജിമാരുടെ സുരക്ഷയ്ക്കായി ചുമതലപ്പെടുത്തിയതായി സിറ്റി പോലീസ് വ്യക്തമാക്കി. ജഡ്ജിമാർ പോകന്നിടങ്ങളിലെല്ലാം പ്രത്യേക ജാഗ്രതയും നൽകുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: സേലത്ത് ഹോമിയോ വിദ്യാർഥിനിയായിരുന്ന വൈക്കം സ്വദേശിനിയായ അഖിലയെന്ന ഹാദിയയെ നിർബന്ധിച്ച് മതപരിവർത്തനം നടത്തി വിവാഹം കഴിച്ച സംഭവത്തിൽ വിവാഹം റദ്ദാക്കിയ ഹൈക്കോടതി ജഡ്ജിമാരുടെ ജീവന് ഭീഷണിയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ട് ജഡ്ജിമാർക്ക് സുരക്ഷ ശക്തമാക്കി.

രണ്ട് സുരക്ഷ ഉദ്യോഗസ്ഥരെ വീതം ജഡ്ജിമാരുടെ സുരക്ഷയ്ക്കായി ചുമതലപ്പെടുത്തിയതായി സിറ്റി പോലീസ് വ്യക്തമാക്കി. ജഡ്ജിമാർ പോകന്നിടങ്ങളിലെല്ലാം പ്രത്യേക ജാഗ്രതയും നൽകുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. ജഡ്ജിമാർക്ക് പോലീസ് എസ്കോർട്ട് ഏർപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു. ചില ഇസ്ലാം സംഘടനകാളാണ് ഭീഷണി ഉയർത്തിയിരിക്കുന്നത്.

police

ഹാദിയയുടെ വിവാഹം റദ്ദാക്കിക്കൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കോടതിവിധിയിൽ പ്രതിഷേധിച്ച് ചില മുസ്ലീം സംഘടനകളുടെ നേതൃത്വത്തിൽ എറണാകുളത്ത് ഹർത്താലും നടത്തിയിരുന്നു. ഹർത്താൽ നടത്തിയവരുമായി അടുത്ത് ബന്ധമുള്ളവരാണ് ജഡ്ജിമാരെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം.

ഹാദിയയെ രക്ഷിതാക്കൾക്കൊപ്പം വിടാൻ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. ഇതിനിടെ ഹാദിയ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി മാര്‍ച്ച് നടത്തിയ കേസില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. എസ്ഡിപിഐ നേതാക്കളായ സഹീര്‍, മുഹമ്മദ് ഷെരീഫ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഹാദിയ കേസിലെ ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.

English summary
hadiya case, extra vigil for two high court judges.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X