ഹാദിയ വീട്ടു തടങ്കലിൽ? കേസ് ഗൗരവകരം... ഉടൻ രേഖകൾ ഹാജരാക്കാൻ എൻഐഎക്ക് നിർദേശം!!

  • By: Akshay
Subscribe to Oneindia Malayalam

ദില്ലി: വൈക്കം സ്വദേശി ഹാദിയയുടെ മതംമാറിയുള്ള വിവാഹം ഹൈക്കോടതി അസാധുവാക്കിയ കേസിൽ എല്ലാ രേഖകളും ഒരാഴ്ചയ്ക്കകം ഹാജരാക്കാൻ എൻഐഎയ്ക്ക് സുപ്രീം കോടതിയുടെ നിർദേശം. ഹാദിയ വീട്ടുതടങ്കലിലാണെന്ന ഹര്‍ജിയില്‍ പിതാവിനും കോടതി നോട്ടിസ് അയച്ചു. കേസുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുള്‍പ്പെടെയുള്ള എല്ലാ കക്ഷികളോടും ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു.

ഹാദിയ വിവാഹം ചെയ്ത ഷെഫിന്‍ ജഹാന് ഭീകരസംഘടനകളുമായുള്ള ബന്ധം തെളിയിക്കുന്നതിന് തെളിവുകള്‍ ഹാജരാക്കാന്‍ ഹാദിയയുടെ പിതാവ് അശോകനോടും കോടതി നിര്‍ദേശിച്ചു. ആവശ്യപ്പെട്ടാല്‍ ഹാദിയയെ 24 മണിക്കൂറിനകം ഹാജരാക്കണമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്. ഹാദിയ കേസുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ കണ്ടെത്തല്‍ ഗൗരവകരമാണെന്ന് സുപ്രീം കോടതി നീരീക്ഷിച്ചു.

ഹാദിയ വീട്ടു തടങ്കലിൽ

ഹാദിയ വീട്ടു തടങ്കലിൽ

സ്വന്തം ഇഷ്​ടപ്രകാരം ഇസ്ലാം സ്വീകരിച്ച്​ തന്നെ വിവാഹം ചെയ്ത കോട്ടയം വൈക്കം ടിവി പുരം ദേവീകൃപയിലെ ഹാദിയയെ വീട്ടു തടങ്കലിൽ നിന്ന് വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ചന്ദനതോപ്പ് ചിറയിൽ പുത്തൻ വീട്ടിലെ ഷഫിൻ ജഹാൻ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.

ഷഫീൻ ജഹാന് ക്രിമിനൽ പശ്ചാത്തലം?

ഷഫീൻ ജഹാന് ക്രിമിനൽ പശ്ചാത്തലം?

ഹൈക്കോടതി നിരീക്ഷണങ്ങള്‍ ഗൗരവമുള്ളതെന്ന് നീരീക്ഷിച്ച കോടതി ഹാദിയയുടെ ഭര്‍ത്താവ് ഷഫീന്‍ ജഹാൻ ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്നും ആരാഞ്ഞു.

പ്രമുഖ അഭിഭാഷകർ

പ്രമുഖ അഭിഭാഷകർ

ഷഫീൻ ജഹാനുവേണ്ടി പ്രമുഖ അഭിഭാഷകരായ അഡ്വ. കപിൽ സിബൽ, അഡ്വ. ഇന്ദിര ജയ്സിങ് എന്നിവരും ഹാദിയയുടം പിതാവിന് വേണ്ടി മുൻ അറ്റോർണി ജനറൽ മുകുൾ രോഹതഗിയും കോടതിയിൽ ഹാജരായി.

നിർബന്ധിച്ച് മതം മാറ്റി

നിർബന്ധിച്ച് മതം മാറ്റി

നിർബന്ധിച്ചു മതം മാറ്റിയെന്നാരോപിച്ചു അഖിലയുടെ പിതാവ് അശോകൻ നൽകിയ ഹർജിയിലായിരുന്നു വാവാഹം അസാധുവാക്കി കോണ്ടുള്ള വിധി. യുവതിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയക്കുകയും ചെയ്തു.

പോലീസ് സംരക്ഷണം

പോലീസ് സംരക്ഷണം

ഹൈക്കോടതി ഉത്തരവനുസരിച്ച് പോലിസ് സംരക്ഷണത്തോടെ വൈക്കം ടിവി പുരത്തെ വീട്ടിലാണ് ഇപ്പോൾ ഹാദിയ. എന്നാൽ ഹാദിയ വീട്ടു തടങ്കലിലാണെന്നാണ് വിവാഹം ചെയ്ത ഷഫീൻ ജഹാന്റെ പരാതി.

അഖില ഹാദിയായി

അഖില ഹാദിയായി

സേലത്തെ ശിവരാജാ ഹോമിയോ കേളേജിൽ ബിഎച്ച്എംഎസ് പഠിക്കുന്ന കാലത്താണ് അഖില മതം മാറി ഹാദിയ ആയതും പിന്നീട് ഷഫീൻ ജഹാനുമായി പ്രണയത്തിലായി വിവാഹം കഴിച്ചതും.

മതം മാറിയത് സ്വന്തം ഇഷ്ടപ്രകാരം

മതം മാറിയത് സ്വന്തം ഇഷ്ടപ്രകാരം

മതം മാറിയ അവൾ താൻ തിരഞ്ഞെടുത്ത വിശ്വാസവുമായി വീട്ടിൽ കഴിയാനാവില്ല എന്ന് ഉറപ്പായതോടെ 2016-ൽ വീടുവിട്ട് ഇറങ്ങുകയായിരുന്നു. ഇതേ തുടർന്നാണ് ഹാദിയയുടെ പിതാവ് നൽകുന്ന ആദ്യത്തെ ഹെബിയസ് കോർപ്പസ് ഹർജി. അതുപ്രകാരം അവൾ കോടതിയിൽ നേരിട്ട് ഹാജരാവുകയും സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറ്റമെന്ന് കോടതിയെ ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. തുടർന്ന് കോടതി അവളെ ഇഷ്ടമുള്ളവർക്കൊപ്പം പോകാൻ അനുവദിക്കുന്നു. അങ്ങനെയാണ് ഹാദിയ കോട്ടയ്ക്കൽ പുത്തൂർ സ്വദേശിനിയായ ഒരു സൈനബയ്ക്കൊപ്പം പോകുന്നത്.

തീവ്രവാദ ബന്ധം

തീവ്രവാദ ബന്ധം

എന്നാൽ പിന്നീട് വീണ്ടും അഖിലയുടെ പിതാവ് രണ്ടാമതൊരു ഹേബിയസ് കോർപ്പസ് ഹർജി കൂടി കൊടുത്തു. ഇതിൽ ഹാദിയ സിറിയയിലേക്ക് പോകാൻ തയ്യാറെടുക്കുന്നു എന്നായിരുന്നു പിതാവ് പറഞ്ഞ്. ഇതോടെ കേസിൽ താവ്രവാദ ബന്ധം കൂട്ടി ചേർക്കപ്പെടുകയായിരുന്നു.

High Court On Hadiya Case
English summary
Hadiya case; Supreme court orders present all documents regarding the case
Please Wait while comments are loading...