കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹജ്ജ് വെബ് സൈറ്റ് ഹാക്ക് ചെയ്തു, വീഴ്ചയ്ക്കു കാരണം സ്വകാര്യ കമ്പനി ഹോസ്റ്റിങ്?

വൈബ്‌സൈറ്റിന്റെ സുരക്ഷ വര്‍ധിപ്പിക്കണമെന്നടക്കമുള്ള സന്ദേശങ്ങളും സൈറ്റില്‍ നല്‍കിയിരുന്നു.

Google Oneindia Malayalam News

കൊണ്ടോട്ടി: ഹജ്ജ് കമ്മറ്റിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ഈ വര്‍ഷത്തെ ഹജ്ജിനുള്ള അപേക്ഷ സ്വീകരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. സൈറ്റില്‍ പാകിസ്താന്‍ സിന്ദാബാദ് എന്ന് എഴുതിയിരുന്നതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച രാത്രിയോടെയാണ് സൈറ്റ് ഹാക്ക് ചെയ്തത്. എന്നാൽ രാവിലെയാകുമ്പോഴേക്കും ഡാറ്റബേസ് കണക്ടിങ് എറർ മെസ്സേജാണ് വെബ് സൈറ്റിലെത്തുന്നവർ കണ്ടിരുന്നത്. എട്ടുമണിയോടെ സൈറ്റ് പുനസ്ഥാപിച്ചു.

WEb Site Hacked

എന്നാല്‍ സൈറ്റിലെ ഡാറ്റകളൊന്നും നശിപ്പിക്കപ്പെട്ടിട്ടില്ല. വെബ്‌സൈറ്റിന്റെ
സുരക്ഷ വര്‍ധിപ്പിക്കണമെന്നടക്കമുള്ള സന്ദേശങ്ങളും സൈറ്റില്‍ നല്‍കിയിരുന്നു. അതേസമയം ഞായറാഴ്ച രാവിലെയോടെ വെബ്‌സൈറ്റ് പുര്‍ണ്ണസജ്ജമായിട്ടുണ്ട്. സൈറ്റിന്റെ സുരക്ഷയെ കുറിച്ച് ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് സൈറ്റ് ഹാക്ക് ചെയ്തതെന്നും എഴുതിയിരുന്നു.

keralahajcommittee.org എന്ന വെബ്‌സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. സെക്രട്ടറി, കേരള സ്റ്റേറ്റ് ഹജ്ജ് കമ്മറ്റി, ഹജ്ജ് ഹൗസ്, കാലിക്കറ്റ് എയര്‍പോര്‍ട്ട് എന്ന വിലാസത്തിലാണ് സൈറ്റിന്റെ ഡൊമൈന്‍ ഉള്ളത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകള്‍ സി-ഡിറ്റ്, എന്‍ഐസി പോലുള്ള സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയാണ് വെബ് സൈറ്റ് ഹോസ്റ്റിങ് ചെയ്തിരിക്കുന്നതെന്നാണ്‌ കരുതുന്നത്.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഈ സൈറ്റ് എത്രയും വേഗം എന്‍ഐസിയിലേക്കോ സിഡിറ്റിനു കീഴിലേക്കോ മാറ്റേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണ്. അല്ലെങ്കില്‍ സൈറ്റിന്റെ സുരക്ഷയില്‍ ആശങ്കഉണ്ടാകും. ഹാക്ക് ചെയ്യപ്പെടുന്നതുമൂലം നിരവധി പേരുടെ സ്വകാര്യ വിവരങ്ങളാണ് ചോര്‍ന്നു പോകുന്നത്.

English summary
Kerala State Haj Committee Web site hacked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X