കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോപ്പുലർ ഫ്രണ്ട് എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പിടികിട്ടാപ്പുള്ളി എൻഐഎയുടെ പിടിയിൽ!

പോപ്പുലർ ഫ്രണ്ട് എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന മൻസൂർ വിവിധ സംസ്ഥാനങ്ങളിലായാണ് ഒളിവിൽ കഴിഞ്ഞിരുന്നത്.

  • By ഡെന്നീസ്
Google Oneindia Malayalam News

കൊച്ചി: അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ പിടികിട്ടാപ്പുള്ളി ദേശീയ അന്വേഷണ ഏജൻസി(എൻഐഎ)യുടെ പിടിയിലായി. ആലുവ ചൂർണിക്കര സ്വദേശി മൻസൂറാണ് കഴിഞ്ഞ ദിവസം എൻഐഎയുടെ പിടിയിലായത്. ആറ് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന മൻസൂർ കഴിഞ്ഞ ദിവസം ചൂർണിക്കരയിലെ വീട്ടിലെത്തിയ സമയത്താണ് അറസ്റ്റ് ചെയ്തത്.

ആലപ്പുഴയിൽ ഹിന്ദുക്കൾ കൂട്ടത്തോടെ ക്രൈസ്തവ മതത്തിലേക്ക്!പണം നൽകി ആസൂത്രിത മതപരിവര്‍ത്തനം...ആലപ്പുഴയിൽ ഹിന്ദുക്കൾ കൂട്ടത്തോടെ ക്രൈസ്തവ മതത്തിലേക്ക്!പണം നൽകി ആസൂത്രിത മതപരിവര്‍ത്തനം...

ചതിച്ചതാ എയർ ഇന്ത്യ ചതിച്ചതാ!ഗോപാൽ കൃഷ്ണ ഗാന്ധിക്ക് രണ്ട് വോട്ട് നഷ്ടം!കുഞ്ഞാപ്പയും വഹാബും പ്ലിംഗ്..ചതിച്ചതാ എയർ ഇന്ത്യ ചതിച്ചതാ!ഗോപാൽ കൃഷ്ണ ഗാന്ധിക്ക് രണ്ട് വോട്ട് നഷ്ടം!കുഞ്ഞാപ്പയും വഹാബും പ്ലിംഗ്..

പോപ്പുലർ ഫ്രണ്ട് എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന മൻസൂർ വിവിധ സംസ്ഥാനങ്ങളിലായാണ് ഒളിവിൽ കഴിഞ്ഞിരുന്നത്. 2011ൽ രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളിലും മൻസൂറിനെ കണ്ടെത്താനായി തിരച്ചിൽ നോട്ടീസ് നൽകിയിരുന്നു. വിദേശത്തേക്ക് കടക്കാനുള്ള നീക്കം പൊളിഞ്ഞതോടെയാണ് വിവിധ സംസ്ഥാനങ്ങളിൽ മാറി മാറി താമസിക്കാൻ തുടങ്ങിയത്.

പങ്കു വ്യക്തമായത്...

പങ്കു വ്യക്തമായത്...

തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകനായിരുന്ന ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ മൻസൂറിന്റെ പങ്ക് ഏറെ വൈകിയാണ് പുറത്തുവന്നത്. കേസിൽ പ്രതി ചേർക്കപ്പെട്ടതോടെ 2011ൽ ഇയാൾ ഒളിവിൽ പോയി.

ഗൂഢാലോചന മുതൽ...

ഗൂഢാലോചന മുതൽ...

അദ്ധ്യാപകന്റെ കൈവെട്ടിയ സംഭവത്തിന്റെ ഗുഢാലോചന മുതൽ ഇയാൾ കുറ്റകൃത്യത്തിൽ പങ്കാളിയാണെന്നും, കേസിലെ മുഖ്യപ്രതിയായ എംകെ നാസറിന്റെ അടുത്ത സുഹൃത്താണെന്നുമാണ് എൻഐഎ ഉദ്യോഗസ്ഥർ
അറിയിച്ചത്.

പ്രതികൾക്ക് സംരക്ഷണം...

പ്രതികൾക്ക് സംരക്ഷണം...

അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ മറ്റു പ്രതികൾക്ക് ആദ്യഘട്ടത്തിൽ സംരക്ഷണമൊരുക്കിയതും മൻസൂറായിരുന്നു.

2010ൽ...

2010ൽ...

ചോദ്യ പേപ്പർ വിവാദത്തെ തുടർന്ന് 2010 ജൂലായ് നാലിനാണ് തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകനായ ടിജെ ജോസഫിനെ ആക്രമിക്കുന്നത്. കുടുംബത്തോടൊപ്പം കാറിൽ സഞ്ചരിക്കുന്നതിനിടെ തടഞ്ഞുനിർത്തിയാണ്
അക്രമികൾ ജോസഫിന്റെ കൈ വെട്ടിമാറ്റിയത്.

13 പ്രതികൾക്ക്...

13 പ്രതികൾക്ക്...

കൈവെട്ട് കേസ് ഏറ്റെടുത്ത എൻഐഎ സംഭവവുമായി ബന്ധപ്പെട്ട് 13 പേരെയാണ് പിടികൂടിയത്. ആദ്യഘട്ട വിചാരണ നേരിട്ട പത്ത് പ്രതികൾക്ക് എട്ടു വർഷവും, മൂന്നു പേർക്ക് രണ്ട് വർഷം വീതവും എൻഐഎ കോടതി തടവ് ശിക്ഷ വിധിച്ചിരുന്നു.

ഒളിവിൽ...

ഒളിവിൽ...

സംഭവവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി മൻസൂറിന്റെ പങ്ക് വ്യക്തമായതോടെയാണ് ഇയാളെയും പ്രതി ചേർത്തത്. കേസിൽ പ്രതിയാക്കപ്പെട്ടതോടെ 2011 മുതൽ മൻസൂർ ഒളിവിൽ കഴിയുകയായിരുന്നു.

കുറ്റപ്പത്രം...

കുറ്റപ്പത്രം...

കേസിലെ പ്രതിയായ മൻസൂറിനെതിരെ ഇക്കഴിഞ്ഞ ജൂണിലാണ് എൻഐഎ കുറ്റപ്പത്രം സമർപ്പിച്ചത്. എന്നാൽ കുറ്റപ്പത്രം സമർപ്പിക്കുന്ന സമയത്തും പ്രതിയെ പിടികൂടാനായിരുന്നില്ല.

English summary
hand chopping case;nia arrested the another accused.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X