കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർക്കാരേ...ആ പണി ശൈലജ ടീച്ചർക്ക് തന്നെ വിട്ടു കൊടുത്തൂടേ? ആ ബാധ്യത സർക്കാരിനുണ്ടോ?

ഹൈക്കോടതിയുടെ പരാമർശം ഉണ്ടായിട്ടും ഒരു മന്ത്രി അധികാരത്തിൽ തുടരുന്ന കീഴ് വഴക്കം മുൻപ് കേരളത്തിൽ ഉണ്ടായിട്ടില്ലെന്നാണ് ഹരീഷ് വാസുദേവൻ പറയുന്നത്.

  • By Gowthamy
Google Oneindia Malayalam News

ബാലാവകാശ കമ്മീഷൻ നിയമന വിവാദം പിണറായി സർക്കാരിന് കൂടുതൽ തലവേദനയാവുകയാണ്. കെകെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയിൽ തുടരുന്ന സമരത്തിന് അയവില്ല. എന്നാൽ മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. അധികാര ദുർവിനിയോഗം നടത്തിയെന്ന ഹൈക്കോടതി പരാമർശം തിരുത്താൻ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയെന്നാണ് വിവരം.

<strong>നിക്ഷേപവും കുറിപ്പിരിവും നടത്തിയ ചിട്ടി സ്ഥാപന ഉടമകൾ ഒടുവിൽ ചെയ്തത്!!ഞെട്ടൽ മാറാതെ നിക്ഷേപകർ!!</strong>നിക്ഷേപവും കുറിപ്പിരിവും നടത്തിയ ചിട്ടി സ്ഥാപന ഉടമകൾ ഒടുവിൽ ചെയ്തത്!!ഞെട്ടൽ മാറാതെ നിക്ഷേപകർ!!

ഇതിനെ വിമർശിച്ച് രംഗത്തെത്തിയിക്കുകയാണ് ഹരീഷ് വാസുദേവൻ. അധികാര ദുർവിനിയോഗം നടത്തിയ മന്ത്രിയെ സഹിക്കുന്നത് പോരാഞ്ഞ് അത് ന്യായീകരിക്കാനുള്ള കേസിന്റെ ചിലവ് പൊതുജനം സഹിക്കണം എന്ന എൽഡിഎഫ് സർക്കാരിന്റെ തീരുമാനം യുഡിഎഫിനെക്കാൾ തരംതാണതാണെന്നാണ് ഹരീഷ് വാസുദേവൻ പറയുന്നത്. ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് ഹരീഷ് വാസുദേവന്റെ വിമർശനം.

കീഴ് വഴക്കം കേരളത്തിനില്ല

കീഴ് വഴക്കം കേരളത്തിനില്ല

ഹൈക്കോടതിയുടെ പരാമർശം ഉണ്ടായിട്ടും ഒരു മന്ത്രി അധികാരത്തിൽ തുടരുന്ന കീഴ് വഴക്കം മുൻപ് കേരളത്തിൽ ഉണ്ടായിട്ടില്ലെന്നാണ് ഹരീഷ് വാസുദേവൻ പറയുന്നത്.

അപ്പീൽ നല്‍കുന്നത്

അപ്പീൽ നല്‍കുന്നത്

ഹൈക്കോടതി പരാമർശം തിരുത്തിക്കിട്ടാൻ ശൈലജ ടീച്ചർ അപ്പീൽ നൽകുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ശൈലജ ടീച്ചറാണോ സർക്കാരാണോ അപ്പീൽ നൽകുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. സർക്കാരാണ് അപ്പീൽ നൽകുന്നതാണെന്നാണ് അറിയുന്നതെന്ന് ഹരീഷ് പോസ്റ്റിൽ പറയുന്നു.

യുഡിഎഫിനെക്കാൾ തരംതാണത്

യുഡിഎഫിനെക്കാൾ തരംതാണത്

മന്ത്രി നടത്തിയ അധികാര ദുർവിനിയോഗം സഹിക്കുന്നത് പോരാഞ്ഞ് അത് ന്യായീകരിക്കാനുള്ള കേസിന്റെ ചെലവും പൊതുജനം സഹിക്കണം എന്നത് യുഡിഎഫിനെക്കാൾ തരംതാണ നിലവാരത്തിലുള്ള തീരുമാനമാണെന്ന് ഹരീഷ് പറയുന്നു.

മാണിയെ മാതൃകയാക്കുന്നു

മാണിയെ മാതൃകയാക്കുന്നു

യുഡിഎഫ് സർക്കാരിൽ ആരോപണങ്ങൾ ഉണ്ടായിട്ടും ധാർമികത വെടിഞ്ഞ് അധികാരത്തിൽ കടിച്ച് തൂങ്ങിയ കെഎം മാണിയുടെ മാതൃക പിന്തുടരാനാണോ എല്ലാം ശരിയാക്കുമെന്ന് പിണറായി സർക്കാർ വീമ്പിളക്കിയതെന്ന് ഹരീഷ് ചോദിക്കുന്നു.

ശൈലജ ടീച്ചർക്ക് വിട്ടു കൂടെ

ശൈലജ ടീച്ചർക്ക് വിട്ടു കൂടെ

അപ്പീൽ നൽകി മന്ത്രിയുടെ അധികാര ദുർവിനിയോഗത്തെ ന്യായീകരിക്കേണ്ട ബാധ്യത സർക്കാരിനുണ്ടോയെന്ന് മേൽക്കോടതിയെ കൊണ്ട് ചോദിപ്പിക്കേണ്ട അവസരമുണ്ടാക്കുകയാണോ സർക്കാർ എന്ന് ഹരീഷ് പോസ്റ്റിൽ ചോദിക്കുന്നു. ആ പണി ശൈലജ ടീച്ചര്‍ക്ക് വിട്ടൂടെയെന്നും ഹരീഷ് വാസുദേവൻ.

കോടതി വിമർശനം

കോടതി വിമർശനം

ആരോഗ്യമന്ത്രി കെകെ ശൈലജ സ്വജനപക്ഷപാതത്തിനായി അധികാര ദുർവിനിയോഗം നടത്തിയതായി ഹൈക്കോടതി സിംഗിൾ ബഞ്ചാണ് കണ്ടെത്തിയത്. മന്ത്രി പ്രവർത്തിച്ചത് സദുദ്ദേശ്യത്തോടെയല്ല എന്നാണ് ഹൈക്കോടതിയുടെ വിമർശനം. അപേക്ഷിക്കാൻ തീയതി നീട്ടി നൽകിയതിന് വ്യക്തമായ കാരണം കാണിക്കാനും മന്ത്രിക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി വ്യക്തമാക്കുന്നു.

പരാമർശം നീക്കാൻ

പരാമർശം നീക്കാൻ

ഈ പരാമർശം നീക്കാൻ താൻ അപ്പീൽ നൽകുമെന്ന് മന്ത്രി ശൈലജ വ്യക്തമാക്കിയിരുന്നു. ഏഷ്യാനെറ്റ് ന്യൂസിലായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്നാൽ സർക്കാരാണ് മന്ത്രിക്കു വേണ്ടി അപ്പീൽ നൽകിയിരിക്കുന്നത്. ഈ അപ്പീൽ ഹൈക്കോടതി പരിഗണിക്കും.

English summary
harish vasudevan facebook post against governments apeal for kk shailaja.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X