കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരീഷ് വാസുദേവന് ഏഷ്യാനെറ്റ് അവാര്‍ഡ്; 1 ലക്ഷം രൂപയും ശില്‍പവും

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ 20ാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തിന്റെ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച യുവ പ്രതിഭകളെ ആദരിക്കുന്നതിന് ഏര്‍പ്പെടുത്തിയ അവാര്‍ഡ് അഡ്വ. ഹരീഷ് വാസുദേവന്. പരിസ്ഥിതി വിഭാഗത്തിലാണ് സോഷ്യല്‍ മീഡിയയുടെ മികച്ച പിന്തുണയോടെ ഹരീഷ് വാസുദേവന്‍ പുരസ്‌കാരത്തിന് അര്‍ഹനായത്.

സമീപകാലത്തുനടന്ന നിരവധി പരിസ്ഥിതി സമരങ്ങളുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചയാളാണ് അഡ്വ. ഹരീഷ് വാസുദേവന്‍. ബാന്‍ എന്‍ഡോസള്‍ഫാന്‍, സേവ് മൂന്നാര്‍, സേവ് നെല്ലിയാമ്പതി, സേവ് വെറ്റ്‌ലാന്‍ഡ് തുടങ്ങിയമ സമരങ്ങളുടെ നേതൃനിരയില്‍ ഹരീഷിന്റെ സാന്നിധ്യമുണ്ടായിരുന്നു

harishvasudevan

ഒരു ലക്ഷം രൂപയും ശില്‍പ്പവുമാണു പുരസ്‌കാരം. ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. അജയകുമാര്‍ വര്‍മ, പരിസ്ഥിതി പ്രവര്‍ത്തക ഡോ. ലത അനന്ത, ഭൂമിക്കൊരു കൂട്ടായ്മ പരിപാടിയുടെ സാരഥി സി. ജയകുമാര്‍ എന്നിവരടങ്ങുന്ന ജൂറിക്കു പുറമെ പ്രേക്ഷകരുടെ അഭിപ്രായവും പരിഗണിച്ചാണ് ഹരീഷിന് അവാര്‍ഡ് നല്‍കുന്നത്.

മറ്റു മേഖലകളിലുള്ളവര്‍ക്കും പുരസ്‌കാരം നല്‍കുന്നുണ്ട്. രാഷ്ട്രീയം, സാഹിത്യം, കായികം, സംഗീതം, കൃഷി എന്നീ മേഖലകളിലെ പ്രതിഭകള്‍ക്കാണ് കീര്‍ത്തിമുദ്ര പുരസ്‌കാരം നല്‍കി ആദരിക്കുക. വരും ദിവസങ്ങളില്‍ ഈ അവാര്‍ഡുകളും ഏഷ്യാനെറ്റ് പ്രഖ്യാപിക്കും.

English summary
Harish Vasudevan gets asianet news award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X