കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ് എത്രവരെ പഠിച്ചെന്ന് ഹൈക്കോടതി

  • By Aswathi
Google Oneindia Malayalam News

കൊച്ചി: രാഷ്ട്രീയക്കാരുടെ വിദ്യാഭ്യാസം ചോദിക്കരുതെന്നാണ് പൊതുവെ വെപ്പ്. ചോദിച്ചിട്ടും കാര്യമില്ല. അതിധികമൊന്നും പലരും നേടിക്കാണില്ല. പഠനമല്ലല്ലോ അറിവല്ലെ പ്രാധാന്യം. അത് തന്നെയാണ് പ്രതിപക്ഷ നേതാവ് വിഎസ് അച്യൂതാനന്ദനും പറയുന്നത്. കടകംപള്ളി ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് വിഎസ് കോടതിക്കെതിരെ നടത്തിയ പരമാര്‍ശങ്ങള്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഹൈക്കോടതിക്ക് മറുപടി നല്‍കി വിഎസും.

പ്രതിപക്ഷ നേതാക്കളില്‍ ചിലര്‍ നടത്തുന്ന പരമാര്‍ശങ്ങളുമായി പരാതിക്കാര്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് അറിയിച്ച് പരാതിക്കാരുടെ അഭിഭാഷകന്‍ കോടതിയെ സമീപിച്ചതാണ് ഹൈക്കോടതി-വിഎസ് ശീതയുദ്ധത്തിന് പശ്ചാത്തലമൊരുക്കിയത്. വിഎസിന്റെ പേരെടുത്ത് പറഞ്ഞായിരുന്നു കോടതിയുടെ വിമര്‍ശനം. വിഎസ് എത്രവരെ പഠിച്ചിട്ടുണ്ടെന്ന് ചോദിച്ച കോടതി നിയമമറിയില്ലെങ്കില്‍ അത് പഠിപ്പിച്ചുകൊടുക്കാമെന്നും പറഞ്ഞു.

VS

പിന്നെ വിഎസിന്റെ പ്രയാമായിരുന്നു കോടതിയുടെ വിഷയം. വയസ്സായെന്ന് പറഞ്ഞിട്ട് കാര്യമില്ല. കോടതിയിലെത്തി നിയമം ഗ്രഹിക്കണം. ജനങ്ങളുടെ കൈയ്യടി നേടാന്‍ കോടതിയെ കരുവാക്കുന്നത് ശരിയല്ലെന്നും അതിന് വേറെ മാര്‍ഗം തേടണമെന്നും ജസ്റ്റിസ് ഹറൂന്‍ അല്‍ റഷീദ് പറഞ്ഞു. കോടതിക്ക് ഭൂമിയിലാരോടും വിധേയത്വവും ഭയവുമില്ലെന്നും കോടതി വ്യക്തമാക്കി.

അതേ സമയം, പൊതു ജീവിതത്തില്‍ കഴിഞ്ഞ എഴുപത് വര്‍ഷത്തില്‍പരമായുള്ള അറിവ് ജനങ്ങളുടെ ഇടയില്‍ നിന്ന് പഠിച്ചതാണെന്ന് വിഎസ് വര്‍ക്കലയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ജനങ്ങളില്‍ നിന്ന് ഉള്‍ക്കൊണ്ട അനുഭവങ്ങളും കാഴ്ചപ്പാടുകളുമാണ് തന്നെ നയിക്കുന്നതെന്നും അതില്‍ ആരുടെയും ഉപദേശം തനിക്കാവശ്യമില്ലെന്നും വിഎസ് വ്യക്തമാക്കി. സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി വഞ്ചിച്ചെന്ന ശ്രീധരന്‍ നായരുടെ പരാതിയില്‍ ഉമ്മന്‍ ചാണ്ടിയെ കുറ്റ വിമുക്തനാക്കിയ കോടതിയെയും വിഎസ് വിമര്‍ശിച്ചിരുന്നു.

English summary
The Kerala High Court harshly criticized opposition leader V S Achuthanandan for his statement against the former in connection with the Kadakampally land deal case involving Salim Raj, former gunman of the chief minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X