കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത മഴ... ജാഗ്രത പാലിക്കണം.. ദുരന്ത നിവാരണ സേനയുടെ മുന്നറിയിപ്പ്, 4 ദിവസം കനത്ത മഴ!!

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഹൈറേഞ്ചിലേക്ക് പോകുന്ന സഞ്ചാരികൾ നദികളുടെയും അരുവികളടെയും സമീപത്ത് പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് രണ്ടടി ഉയർന്നു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർന്നതോടെ തേക്കടിയിലെ ബോട്ടിങ് പുനരാരംഭിച്ചിരിക്കുകയാണ്.

കൊച്ചിയില്‍ കഴിഞ്ഞ ദിവസം രാത്രി തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. നഗരത്തില്‍ പലയിടത്തും വെള്ളം കയറി. കനത്തമഴക്കും കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും മലയോര പ്രദേശങ്ങളിൽ ഉള്ളവരും ജാഗ്രതപാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. വരുന്ന നാലുദിവസം കൂടി നല്ല മഴകിട്ടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

monsoon-india

കനത്ത മഴയെത്തുടർന്ന് താമരശേരി ചുരത്തിൽ മണ്ണിടിഞ്ഞു. ഒൻപതാം വളവിന് സമീപമാണ് രാവിലെ ഒൻപത് മണിയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണിനൊപ്പം മരം കൂടി കടപുഴകി വീണു. ഇതോടെ ഗതാഗത തടസപ്പെട്ടു. മന്ത്രി വിഎസ് സുനിൽ കുമാറും ഗതാഗത കുരുക്കിൽപെട്ടിരുന്നു. കൊച്ചി മധുര ദേശീയപാതയിൽ മുവാറ്റുപുഴയ്ക്കും തൃപ്പൂണിത്തുറയ്ക്കുമിടയില്‍ പലയിടത്തും വെള്ളക്കെട്ടുമൂലം ഗതാഗത തടസ്സമുണ്ടായി.

English summary
Heavy rain in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X