കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎം മണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി..!! ന്യായീകരിച്ച് സര്‍ക്കാര്‍..! അങ്കം മുറുകുന്നു..!

  • By അനാമിക
Google Oneindia Malayalam News

കൊച്ചി: വിവാദ പ്രസംഗത്തിന്റെ പേരില്‍ മന്ത്രി എംഎം മണിക്കും സര്‍ക്കാരിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. അടിമാലിയിലെ ഇരുപതേക്കറില്‍ എംഎം മണി നടത്തിയ പ്രസംഗം ഗൗരവതരമാണെന്നാണ് ഹൈക്കോടതി വിലയിരുത്തിയിരിക്കുന്നത്. കേരളത്തില്‍ എന്താണ് നടക്കുന്നതെന്നും കോടതി ആരാഞ്ഞു.

Read Also: ഇവർ ആര്‍ത്തവ രക്തദാഹികള്‍..! കറുത്ത കുര്‍ബാന..! ആസ്ട്രല്‍ പ്രൊജക്ഷൻ ഞെട്ടിക്കും..!!

Read Also: ശൈലി ശരിയല്ലെന്ന് സിപിഎം..ശൈലി മാറ്റില്ലെന്ന് എംഎം മണി..!! സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല..!!

ഹൈക്കോടതിയുടെ വിമർശനം

എംഎം മണിക്കെതിരയെുള്ള പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാരിനേയും മന്ത്രിയേയും പോലീസിനേയും ഹൈക്കോടതി വിമര്‍ശിച്ചത്. മണിയുടെ പ്രസംഗം ഗൗരവതരമെന്ന് അഭിപ്രായപ്പെട്ട കോടതി സംസ്ഥാനത്തെ പോലീസ് മേധാവി ഇതൊന്നും കാണുന്നില്ലേ എന്നും ചോദിച്ചു.

എന്ത് നടപടിയെടുത്തു

മണിയുടെ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ എന്താണ് നടക്കുന്നതെന്നും കോടതി ആരാഞ്ഞു. വിവാദ പ്രസംഗത്തില്‍ മണിക്കെതിരായ പ്രസംഗത്തില്‍ സര്‍ക്കാര്‍ എന്ത് നടപടിയാണ് എടുത്തതെന്നും ഹൈക്കോടതി ചോദിച്ചു.

ന്യായീകരിച്ച് സർക്കാർ

അതേസമയം എംഎം മണിയെ ന്യായീകരിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. മണി സ്ത്രീവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകരെയാണ് പറഞ്ഞതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

നിലപാട് അറിയിക്കണം

മാധ്യമപ്രവര്‍ത്തകരെ എന്തും പറയാമെന്നാണോ ഇവര്‍ കരുതുന്നതെന്നും അവര്‍ക്കും പൗരാവകാശമുണ്ടെന്ന കാര്യം ആരും മറക്കരുതെന്നും ഹൈക്കോടതി സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തി. വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ദൃശ്യങ്ങള്‍ ഹാജരാക്കണം

ഏത് സാഹചര്യത്തിലാണ് പ്രസംഗം നടന്നതെന്നും കോടതി ആരാഞ്ഞു. വിഷയത്തില്‍ഇടുക്കി എസ്പിയും ഡിജിപിയും വിശദീകരണം നല്‍കണം. മണിയുടെ വിവാദപ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അടുത്ത സിറ്റിംഗിൽ വീണ്ടും

വിവാദ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ മണിക്കെതിരെ കേസെടുക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് തൃശ്ശൂര്‍ സ്വദേശി ജോര്‍ജ് വട്ടുകുളമാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് അടുത്ത സിററിംഗില്‍ കോടതി വീണ്ടും പരിഗണിക്കും.

English summary
High Court criticised government in MM Mani's controvercial speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X