കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ടും കേട്ടും ഹൈക്കോടതിക്കും മടുത്തു, ഒടുവില്‍ പറഞ്ഞു! ആസൂത്രകര്‍ സുരക്ഷിതര്‍!

രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഇരകളാകുന്നത് സാധാരണ പ്രവര്‍ത്തകരാണെന്നും കൊലപാതകം ആസൂത്രണം ചെയ്യുന്ന ബുദ്ധി കേന്ദ്രങ്ങള്‍ സുരക്ഷിതരായി നിന്ന് മുതലക്കണ്ണീരൊഴുക്കി രക്തസാക്ഷി ദിനം ആചരിക്കുകയാണെന്നും കോടതി

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. ഉന്നതങ്ങളിലിരുന്ന് രാഷ്ട്രീയ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുന്നവര്‍ എന്നും സുരക്ഷിതരാണഎന്ന് കോടതി പറയുന്നു. സാധാരണ പ്രവര്‍ത്തകരാണ് ഇരകളാകുന്നതെന്നും കോടതി വ്യക്തമാക്കി.

തലശേരി പാനൂരില്‍ സിപിഎം പ്രവര്‍ത്തകനായ അരീക്കല്‍ അശോകനെ കൊലപ്പെടുത്തിയ കേസിലെ നാല് ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിധി പറയവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ശക്തമായ ഭാഷയിലായിരുന്നു കോടതിയുടെ വിമര്‍ശനം. മനുഷ്യ ജീവന് പ്രത്യ ശാസ്ത്രങ്ങളുടെ വില പോലും ഇല്ലെന്നാണ് സംസ്ഥാനത്ത് അടുത്തിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ അക്രമങ്ങള്‍ വ്യക്തമാക്കുന്നതെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ബുദ്ധി കേന്ദ്രങ്ങള്‍ക്ക് മുതലക്കണ്ണീര്‍

ബുദ്ധി കേന്ദ്രങ്ങള്‍ക്ക് മുതലക്കണ്ണീര്‍

രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഇരകളാകുന്നത് സാധാരണ പ്രവര്‍ത്തകരാണെന്നും കൊലപാതകം ആസൂത്രണം ചെയ്യുന്ന ബുദ്ധി കേന്ദ്രങ്ങള്‍ സുരക്ഷിതരായി നിന്ന് മുതലക്കണ്ണീരൊഴുക്കി രക്തസാക്ഷി ദിനം ആചരിക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി.

 പ്രത്യയ ശാസ്ത്രങ്ങള്‍ മറക്കുന്നു

പ്രത്യയ ശാസ്ത്രങ്ങള്‍ മറക്കുന്നു

രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങള്‍ക്കുളള വില പോലും മനുഷ്യ ജീവന് ഇല്ലെന്നും കോടതി പറയുന്നു. വടക്കന്‍ ജില്ലകളില്‍ ആവര്‍ത്തിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഡിവിഷന്‍ ബഞ്ച് ഇക്കാര്യം വ്യക്തമാക്കുന്നത്. മാനവ രാശിയുടെ പുരോഗതിക്കും ക്ഷേമത്തിനും വേണ്ടിയാണ് എല്ലാ പ്രത്യയ ശാസ്ത്രങ്ങളും നിലകൊളളുന്നതെന്നും എന്നാല്‍ ഇക്കാര്യം അനുഭാവികള്‍ മറക്കുന്നുവെന്നും കോടതി.

 അഭിപ്രായ വ്യത്യാസം സ്വാഭാവികം

അഭിപ്രായ വ്യത്യാസം സ്വാഭാവികം

ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ച് രാഷ്ട്രീയ കൊലപാതകത്തിന് മുതിരുന്നത് കാടത്തമാണെന്നാണ് ഡിവിഷന്‍ ബഞ്ച് പറയുന്നത്. ഓട്ടേറെ രാഷ്ട്രീയ പാര്‍ട്ടികളുള്ള ജനാധിപത്യ വ്യവസ്ഥിതിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നും കോടതി പറയുന്നു. എന്നാല്‍ ഇതൊക്കെ മറന്നു കൊണ്ടാണ് പാര്‍ട്ടികളുടെ പ്രവര്‍ത്തനമെന്നും കോടതി.

 ഇരയ്ക്ക് നീതി കിട്ടുന്നില്ല

ഇരയ്ക്ക് നീതി കിട്ടുന്നില്ല

കണ്ണൂരില്‍ വര്‍ഷങ്ങളായി രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള പക തുടരുകയാണെന്നും കോടതി. ഇത് രാഷ്ട്രീയ ക്രൂരതയുടെ മറ്റൊരു രൂപമണെന്നും കോടതി പറയുന്നു. അപര്യാപ്തമായ അന്വേഷണവും തെറ്റായ പ്രോസിക്യൂഷനും മൂലം രാഷ്ട്രീയ കൊലപാതകങ്ങളിലെ ഇരകള്‍ക്ക് നീതി ലഭിക്കാറില്ലെന്നും ഡിവിഷന്‍ ബെഞ്ച് പറയുന്നു.

 ശിക്ഷ റദ്ദാക്കി

ശിക്ഷ റദ്ദാക്കി

തലശേരി പാനൂരില്‍ സിപിഎം പ്രവര്‍ത്തകനായ അരീക്കല്‍ അശോകനെ കൊലപ്പെടുത്തിയ കേസില്‍ നാല് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ശിക്ഷ റദ്ദാക്കിക്കൊണ്ട് വിധി പറയുന്നതിനിടെയായിരുന്നു കോടതിയുടെ വിമര്‍ശനം.

 മൊഴി വൈരുദ്ധ്യം

മൊഴി വൈരുദ്ധ്യം

സാക്ഷികള്‍ പോലീസിന് നല്‍കിയ മൊഴി തെളിവാക്കി ഉപയോഗിച്ചത് നിയമ വിരുദ്ധമാണെന്ന് ഡിവിഷന്‍ ബെഞ്ച് അറിയിച്ചു. സാക്ഷികള്‍ പോലീസിലും കോടതിലും നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രമുഖ ജഡ്ജിയില്‍ നിന്ന് ഇത്തരത്തിലൊരു നടപടി ഉണ്ടായതില്‍ ആശങ്കയുണ്ടെന്നും കോടതി.

 ശിക്ഷ റദ്ദാക്കി

ശിക്ഷ റദ്ദാക്കി

കുറ്റം സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് പ്രതികളുടെ ശിക്ഷ റദ്ദാക്കുന്നതെന്നും കോടതി പറയുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന പ്രധാന സാക്ഷികളുടെ മൊഴി എടുക്കാതിരുന്നത് കേസ് ദുര്‍ബലമാക്കിയെന്നും ബെഞ്ച് വ്യക്തമാക്കി. രാഷ്ട്രീയ അതിക്രമ പരമ്പരയിലെ ഒരു കൊലപാതകത്തില്‍ കൂടി ഇരയ്ക്ക് നീതി ലഭിക്കാതെ പോവുകയാണെന്നും ഡിവിഷന്‍ ബഞ്ച് പറയുന്നു.

English summary
high court criticise political leaders who plans political murders. says, leaders are safe.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X