കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാരക്കേസ്: നമ്പി നാരായണന് തിരിച്ചടി, സിബി മാത്യൂസിന് ആശ്വാസം

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: വിവാദമായ ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കേണ്ടതില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്. കേസ് അന്വേഷണത്തിന്റെ ചുമതല വഹിച്ചിരുന്ന ഉദ്യോസഥര്‍ക്കെതിരെ നടപടിയെടുക്കണം എന്ന സിംഗിള്‍ ബഞ്ചിന്റെ വിധി ഡിവിഷന്‍ ബഞ്ച് റദ്ദാക്കുകയായിരുന്നു.

കേസില്‍ സിബിഐ അന്വേഷണത്തിനൊടുവിലാണ് കേസ് അന്വേഷിച്ച സിബി മാത്യൂസ്, ജോഷ്വാ, എസ് വിജയന്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കണം എന്ന് നിര്‍ദ്ദേശിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കാതിരുന്നതിനെ തുടര്‍ന്ന് നമ്പി നാരായണന്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ സിംഗിള്‍ ബഞ്ച് നിര്‍ദ്ദേശിച്ചത്.

Siby Mathews

വിധിക്കെതിരെ സിബി മാത്യൂസും ജോഷ്വായും വിജയനും ആണ് ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്. ഇവരുടെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. അന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തതെന്ന് ഇവര്‍ കോടതിയെ ബോധിപ്പിച്ചു.

Nambi Narayanan

ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി അപ്രതീക്ഷിതമെന്നാണ് നമ്പി നാരായണന്‍ പ്രതികരി്ച്ചത്. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കേസില്‍ സിബിഐയുടെ നിര്‍ദ്ദേശം വെറും അഭിപ്രായ പ്രകടനം മാത്രമാണെന്നാണ് ഡിവിഷന്‍ ബഞ്ച് വിലയിരുത്തിയത്. ആവശ്യമെങ്കില്‍ മാത്രം അത് അംഗീകരിച്ചാല്‍ മതിയെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

English summary
High Court division bench cancels action against police officials in ISRO spy case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X